0%

Chapter Title : അരവിന്ദനയനം 4 [Climax]

Author : Kambikathakal Read All Parts 745

ഒന്ന് പറഞ്ഞു നിർത്തി.

"അയ്യോ.. എന്നിട്ട്? ഇത് ഇനി എങ്ങാനും അമ്മ സത്യം അറിഞ്ഞാൽ അമ്മക്ക് വിഷമം ആവില്ലേ അരവിന്ദേട്ടാ? ഞാനും ഇതിനൊക്കെ കൂട്ട് നിന്നു എന്നറിഞ്ഞാൽ അമ്മക്ക് എന്നോട് ദേഷ്യം തോന്നില്ലേ..?" നയനയുടെ ശബ്ദത്തിൽ നിരാശയും ഭയവും കലർന്നിരുന്നു.

"നീ ടെൻഷൻ അടിക്കണ്ട, നമ്മടെ ആദ്യത്തെ ഉദ്ദേശം നാളെ അച്ഛൻ കണ്ടുവെച്ച ആളുകൾ നിന്നെ കാണാൻ വരുന്നതിനു മുന്നേ തന്നെ ഇത് വന്ന് ഉറപ്പിക്കണം. അത്‌ കഴിഞ്ഞാൽ നമുക്ക് പതുക്കെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അമ്മക്ക് എന്തായാലും മനസ്സിലാവും. മാത്രമല്ല നിന്നെപ്പറ്റി പറയുമ്പോൾ അമ്മക്ക് നൂറു നാവാണ്." അരവിന്ദ് പറഞ്ഞത് കേട്ട് നയനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

"മം.. നാളെ അപ്പൊ എപ്പഴാ വരുന്നേ? എനിക്കെന്തോ ടെൻഷൻ പോലെ, എല്ലാം എങ്ങനേലും ഒന്ന് നടന്നു കിട്ടിയാൽ മതിയാരുന്നു."

"അല്ല ടെൻഷൻ ഒക്കെ അവിടെ നിക്കട്ടെ. നീ വീട്ടിൽ പറഞ്ഞോ?"

"ഞാനോ..? ഞാൻ എന്ത് പറയാൻ? വെറുതെ ഓടി പോയി എനിക്ക് ഇയാളെ ഇഷ്ടാണ് എന്നങ് പറയാൻ പറ്റുവോ?"

"പിന്നെന്താ പറഞ്ഞാൽ. അപ്പൊ നീ ഒരു സൂചന പോലും വീട്ടിൽ കൊടുത്തില്ലേ കഴുതേ? ഇവളെ കൊണ്ട് തോറ്റല്ലോ..."

"ദേ മിണ്ടരുത്... എത്ര നേരായി ഞാൻ വിളിക്കുന്നു. ആ ഫോണിൽ നോക്ക് എത്ര മിസ്സ്‌കാൾ വന്നു എന്ന് പോരാത്തേന് ഫോണിലും വാട്സാപ്പിലും ഒക്കെ തുരു തുരാ മെസ്സേജും വിട്ടിട്ടുണ്ട്. അരവിന്ദേട്ടൻ നാളെ വരുവോ ഇല്ലയോ എന്നറിയാതെ ഞാൻ അച്ഛനോട് എന്താ പറയണ്ടേ."

"ശേ.. ഫോൺ റൂമിൽ ആരുന്നു. ഞാനും ആമിയും കൂടെ അമ്മയോട് ഇത് പറഞ്ഞോണ്ട്

💬 Comments

View all comments