Chapter Title : അരവിന്ദനയനം 4 [Climax]
അത് കഴിഞ്ഞു നീ എന്നോട് വന്ന് നയനയെ പെണ്ണ് കാണാൻ പോകുന്നതിനെ പറ്റി സംസാരിക്കും എന്ന് ഞാൻ വിചാരിച്ചു. പക്ഷേ നീ വളഞ്ഞ വഴി നോക്കി. അതിനു പകരം നേരിട്ട് എന്നോട് പറഞ്ഞിരുന്നേൽ ഇതിലും പെട്ടെന്ന് കല്യാണം നടന്നേനെ അറിയുവോ." ഞാൻ ആകെ ചൂളി പോയി. എനിക്ക് അപ്പോഴും ഇതൊന്നും വിശ്വസിക്കാൻ പറ്റിയില്ല.
"പിന്നെ നിങ്ങൾ രണ്ട് പേരും കൂടി നടത്തിയ നാടകത്തിൽ ഞങ്ങൾ നിങ്ങളെക്കാൾ സൂപ്പർ ആയി അഭിനയിച്ചു. അത്ര തന്നെ. നിങ്ങൾ അവതരിപ്പിച്ച നാടകത്തിന്റെ ക്ലൈമാക്സ് നിങ്ങളുടെ കല്യാണത്തോടെ കഴിഞ്ഞു. പക്ഷേ ഞങ്ങൾ തുടങ്ങിയ നാടകം ദേ ഇന്ന് ഈ നിമിഷം ആണ് അവസാനിക്കുന്നത്." അച്ഛൻ വന്ന് എന്റെ തോളിൽ കൈ ഇട്ടുകൊണ്ട് പറഞ്ഞു.
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല. ഞാനും അച്ഛന്റെ തോളത്തു കൈ ഇട്ടു കെട്ടിപിടിച്ചു അങ്ങനെ നിന്നു.
നയന കരഞ്ഞു കലങ്ങിയ കണ്ണോടെ എന്നെ നോക്കി.
"നിങ്ങൾ ഇങ്ങനെ തമ്മിൽ നോക്കി തെറ്റ്കാരെ പോലെ നിക്കണ്ട. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആരും ഒരു തെറ്റും ചെയ്തില്ല. പിന്നെ നിങ്ങൾക്ക് ഞങ്ങളോട് ഇത് പേടിക്കാതെ തുറന്നു പറയാമായിരുന്നു. ഒന്നുല്ലേലും ഇതിന് വേണ്ടി തന്നെ അല്ലേ ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ടത്? കണ്ടോ എനിക്ക് ഇപ്പൊ മക്കൾ മൂന്നു പേരാണ്" അമ്മ നയനയെയും ആമിയെയും രണ്ട് വശത്തായി ചേർത്ത് പിടിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.
അച്ഛന്റെ തോളിൽ കൈ ഇട്ട് അങ്ങനെ നിൽക്കുമ്പോൾ ആണ് ആമി അന്ന് പറഞ്ഞ ഡയലോഗ് എനിക്ക് പൂർണമായും മനസ്സിലാവുന്നത്.
"അത് അരവിന്ദേട്ടന്റെ അമ്മയാണ്...
💬 Comments
View all comments