0%

Chapter Title : അരവിന്ദനയനം 2 [32B]

Author : Kambikathakal Read All Parts 1.4K

തണുപ്പ് അടിച്ചിട്ടാവണം അവന് സ്റ്റാർട്ട്‌ ആവാൻ ഒരു മടി പോലെ. മൂന്നാമത്തെ അടിയിൽ സ്റ്റാർട്ട്‌ ആയി. ഞാൻ ഒരിക്കൽ കൂടി അവളോട്‌ വിട പറഞ്ഞു. അവൾ മൗനമായി നിന്നതേ ഉള്ളു. വണ്ടി മുന്നോട്ട് എടുത്തു. ഇടറോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കേറുന്നതിനു തൊട്ടു മുൻപ് ഒന്ന് തിരിഞ്ഞു നോക്കി. അവൾ ഗേറ്റിന് അടുത്ത് തന്നെ ഉണ്ട്. അത് കണ്ടതും ഉള്ളിൽ എന്തോ സന്തോഷം തോന്നി.

ചെറിയ ഇരുട്ട് വീണ് തുടങ്ങി, തണുത്ത കാറ്റ് മുഖത്ത് അടിച്ചുകൊണ്ടേ ഇരുന്നു, മഴ പെയ്ത് കഴിഞ്ഞ് മണ്ണിൽ നിന്ന് വരുന്ന ആ മണവും ഒക്കെക്കൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. തണുത്തു വിറച്ചാണ് ഞാൻ മുറിയിലേക്കു കയറിയത്. അമ്മ എന്നെ കാണാഞ്ഞത് കൊണ്ട് പുറത്തേക്കു ഇറങ്ങാൻ തുടങ്ങുവാരുന്നു. ആമി കട്ടിലിന്റെ കാലിൽ ചാരി ഇരുന്നു കഞ്ഞി കുടിക്കുന്നുണ്ട്. വിനയേച്ചി അവളുടെ കൂടെ തന്നെ കട്ടിലിൽ ഇരിക്കുന്നു. ചേട്ടൻ ആരെയോ ഫോൺ ചെയ്ത് സംസാരിക്കുന്നുണ്ട്.

"ഇതെന്താടാ ഇത്ര വൈകിയേ, വണ്ടി ഓടിക്കുവാരിക്കും എന്നു കരുതിയാ ഞാൻ പിന്നെ ഫോൺ വിളിക്കാഞ്ഞേ. ആ കൊച്ചിനെ കൊണ്ടുചെന്ന് ആക്കിയോ വീട്ടിൽ?" അമ്മ ഒറ്റ ശ്വാസത്തിൽ ഇത്രേം ചോദിച്ചിട്ട് എന്റെ മറുപടിക്ക് ആയി എന്നെ നോക്കി.

"പോണ വഴി മഴ പെയ്തു അതാ ലേറ്റ് ആയത്. ആ പെണ്ണിനെ ഞാൻ വീട്ടിൽ ആക്കി. പോരെ.." ഞാൻ ഒട്ടും താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

"മ്മ്..." അമ്മ ഒന്ന് നീട്ടി മൂളി.

"എന്ന പിന്നെ ഞങ്ങൾ ഇറങ്ങട്ടെ വിനയേ? ഇനിം നിന്നാൽ അടുത്ത മഴ പെയ്യും പിന്നെ പോക്ക്

💬 Comments

View all comments