0%

Chapter Title : അരവിന്ദനയനം 2 [32B]

Author : Kambikathakal Read All Parts 1.4K

നടക്കില്ല." അമ്മ വിനയേച്ചിയോട് പറഞ്ഞു.

"ഇവിടെ നിന്നോ വല്യമ്മേ എന്തിനാ വീട്ടിൽ പോണേ? അരവിന്ദേട്ടൻ പൊക്കോട്ടെ വല്യമ്മ ഇവിടെ നിക്ക്." ആമി അമ്മയെ അരയിൽ ചുറ്റി പിടിച്ച് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

"വല്യമ്മ നാളെ രാവിലെ ഇങ്ങു വരാം മോളെ, മോൾക്ക്‌ നാളെ രാവിലെ എന്താ കഴിക്കാൻ വേണ്ടത്? മോള് പറയണ സാധനം വല്യമ്മ ഉണ്ടാക്കി കൊണ്ടരാം." ആമിയെ ചേർത്ത് പിടിച്ച് ഉമ്മ കൊടുത്തോണ്ട് അമ്മ ചോദിച്ചു.

ഇവരുടെ ഈ സ്നേഹം കാണുമ്പോ എനിക്ക് ശെരിക്കും കുശുമ്പ് ആണ്. എന്നോട് അമ്മ ഇങ്ങനൊന്നും പറയാറില്ല. എന്നാലും ആമി എനിക്ക് എന്റെ കുഞ്ഞി പെങ്ങൾ തന്നെ ആണ്. ഒരമ്മേടെ വയറ്റിൽ നിന്ന് വന്നതല്ലെങ്കിലും അവളെ എനിക്ക് അത്രക്ക് ഇഷ്ടാണ്. പക്ഷെ ഞാൻ അത് പുറത്ത് കാണിക്കാറില്ല, അവളും കാണിക്കാറില്ല. പുറമെ ഞങ്ങൾ കീരിയും പാമ്പും ആണ് തമ്മിൽ കണ്ടാൽ അടിയാണ്.

ഹോസ്പിറ്റലിൽ നിന്ന്‌ വീട്ടിൽ എത്തിയപ്പോൾ 8 മണി കഴിഞ്ഞു. വരണ വഴി ഒരു തട്ടുകടയിൽ നിന്ന് നല്ല ദോശേം ഓംലെറ്റും കഴിച്ചു. അതോണ്ട് വന്ന ഉടനെ റൂമിൽ പോയി കിടന്നു. അമ്മ ജനലും വാതിലും ഒക്കെ അടക്കാൻ പോയി. മഴ വീണ്ടും പെയ്യാൻ തുടങ്ങി. യാദിർശ്ചികം ആണോ എന്തോ ഞാൻ അപ്പൊ ഓർത്തത് നയനയെ ആണ്.

"മാതാവേ.... വീണ്ടും പ്രേമം ആണോ." ഞാൻ അറിയാതെ തന്നെ ഒന്ന് പുഞ്ചിരിച്ചു.

"നിനക്ക് വല്ല വട്ടും ഒണ്ടോ ചെർക്കാ? വെറുതെ മേലോട്ട് നോക്കി ഇരുന്നു ചിരിക്കാൻ." ഞാൻ ഒന്ന് ഞെട്ടി, നോക്കുമ്പോ അമ്മ വാതിലിൽ ചാരി എളിക്ക് കയ്യും കുത്തി നിക്കുന്നു.

💬 Comments

View all comments