Chapter Title : അറവുകാരൻ 2 [Achillies] [Climax]
അറവുകാരൻ 2
Aravukaaran Part 2 | Author : Achillies | Previous Part

എല്ലാവരെയും കാത്തിരുത്തി മുഷിപ്പിച്ചതിനു സോറി….
പല ഭാഗങ്ങളും ഉൾപ്പെടുത്തി കൺവിൻസിങ് ആക്കിയാലെ പൂർണ്ണത കിട്ടൂ എന്നെനിക്കു തോന്നിയതുകൊണ്ടാണ് ഇത്രയും വൈകിയത്.
എഴുതിയെത്തുമ്പോൾ വലിയൊരു പാർട്ട് ആയതും വായിക്കുമ്പോൾ മടുപ്പു തോന്നുവോ എന്നുള്ള പേടിയുള്ളതുകൊണ്ടും പിന്നെയും വൈകി.
ഒപ്പം ടി വി യിൽ കണ്ടും വായിച്ചും മാത്രം പരിചയമുള്ള ഒരു കാലം എഴുതിതീർക്കുമ്പോൾ ഉള്ള ചില പ്രശ്നങ്ങളും.
ആദ്യ പാർട്ടിനു എനിക്ക് കിട്ടിയ സപ്പോർട്ട് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു, എന്റെ ടോപ് ലിസ്റ്റിൽ കയറിയ ആദ്യ കഥ അറവുകാരൻ ആയിരുന്നു…
എല്ലാവര്ക്കും ഒത്തിരി നന്ദി...❤❤❤
ആദ്യ പാര്ടിന്റെ അതെ ലെവൽ കീപ് ചെയ്യാൻ പറ്റിയിട്ടുണ്ടോ എന്നറിയില്ല….
തെറ്റുകൾ ക്ഷെമിക്കുക പറഞ്ഞു തരിക, അടുത്ത കഥകളിൽ തിരുത്താമല്ലോ…
ഈ പാർട്ടിൽ സ്റ്റക്ക് ആയി നിന്നപ്പോൾ എല്ലാം എന്നെ സഹായിച്ച ആശാനും, ആദ്യ റിവ്യൂ തന്നു ഇത് കുറച്ചു കൂടെ നന്നാക്കാൻ സഹായിച്ച തമ്പുവിനും നന്ദി പറയുന്നു.
അപ്പോൾ സ്നേഹപൂർവ്വം...❤❤❤
പുഴക്കരയിലെ പാറപ്പുറത്തവൻ കിടന്നു, മലയിൽ നിന്നും പേരറിയാത്ത അനേകം പൂക്കളുടെ മണവുംപേറി എത്തിയ തണുത്ത കാറ്റിനും അവന്റെ മനസ്സിനെ തണുപ്പിക്കാനായില്ല.
"പോണം…..ഇവിടുന്നു...പോണം,
ഞാൻ കാരണം ആർക്കും ഉപദ്രവം ഉണ്ടാവരുത്…"
അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു.
*********************************
"ഓടുന്നതെന്തിനാട കുട്ടു...വീട്ടിൽ ഇരുന്നാൽ പോരെ ഞങ്ങൾ വരില്ലേ….അനുമോൾ എന്ത്യെ…"
പതിവുപോലെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിലാണ് തങ്ങളുടെ നേരെ ഓടിപ്പാഞ്ഞു വരുന്ന കുട്ടുവിനെ സുജയും ശ്രീജയും കണ്ടത്.
"അമ്മാ അനുമോൾ വീട്ടിലിരുന്നു കരയുവാ…
സുജാമ്മെക്കുറിച്ചു ജീപ്പിലിരുന്ന ആള് കുറെ വൃത്തികേട് പറഞ്ഞു.
അത് കേട്ടപ്പോൾ തൊട്ടു അനു വിഷമിച്ചിരിക്കയായിരുന്നു, അത് കഴിഞ്ഞു വരുന്ന വഴി ശിവൻ ചേട്ടനെ കണ്ടു അയാളോടും കുറെ ചീത്തയൊക്കെ പറഞ്ഞു."
"ദേവി...എന്റെ മോള്….."
കുട്ടു പറഞ്ഞതുകേട്ട സുജ തളർന്നു വീണു പോയി, കൃത്യ സമയത്ത് ശ്രീജ താങ്ങിയതും സുജ അവളിലേക്ക് ചാരിക്കൊണ്ട് വിങ്ങിപ്പൊട്ടി.
"എന്തുവാ കൊച്ചെ ഇത്, അവള് കാര്യം അറിയാതെ അല്ലെ, പെട്ടെന്ന് ഓരോന്ന് കേട്ടപ്പോൾ തളർന്നു പോയതാവും,...
അത് നോക്കാതെ
💬 Comments
View all comments