Chapter Title : അറവുകാരൻ 2 [Achillies] [Climax]
ഇരിക്കുന്നുണ്ടായിരുന്നു, അഴിഞ്ഞു വീണ മുടിയും മിഴിനിറഞ്ഞൊഴുകിയ കണ്ണീര് കവിളിൽ പറ്റിപ്പിടിച്ചിരുന്നിരുന്നു,
അത് കൂടെ കണ്ടതും സുജയുടെ തേങ്ങൽ പിടിവിട്ടുയർന്നു.
അമ്മയുടെ തേങ്ങൽ കേട്ടാണ് അനുവിന്റെ കണ്ണ് ഉയർന്നത്.
മുന്നിൽ വിങ്ങിപ്പൊട്ടി നിന്ന അമ്മയെ കണ്ടതും പിടിച്ചു കെട്ടി നിന്ന സർവ്വ സങ്കടവും പൊട്ടിയലച്ചുകൊണ്ട് അനു ഓടിപ്പാഞ്ഞു വന്നു ശ്രീജയെ ചുറ്റിപ്പിടിച്ചു കരഞ്ഞു.
അവളുടെ വയറിൽ മുഖം അമർത്തി തന്നെയൊന്നു നോക്കുക കൂടെ ചെയ്യാതെ കരയുന്ന അനുവിനെ കണ്ടതും
സുജ വീണ്ടും തളർന്നു പോയി.
"ഡി പെണ്ണെ നീ വീട്ടിലേക്ക് ചെല്ല്,...
അനുമോള് കുറച്ചു നേരം എന്റെകൂടെ ഇരിക്കട്ടെ…
കുട്ടൂസെ സുജാമ്മേനേം കൂട്ടി വീട്ടിലേക്ക് ചെല്ല്…"
സുജയെ നോക്കി ഒന്ന് കണ്ണടച്ചുകാട്ടി സമാധാനിപ്പിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
എന്നിട്ടും കരഞ്ഞുകൊണ്ട് അവിടെ നിന്ന സുജയെ നോക്കി ഒന്ന് കൂടെ കണ്ണ് കാണിച്ചിട്ട് ശ്രീജ അനുവുമായി കുറച്ചു മാറി.
സുജ കുട്ടുവിന്റെ കയ്യിൽ താങ്ങി എങ്ങനെയോ വീട്ടുപടിക്കൽ ഇരുന്നു തേങ്ങി.
മകൾ കൂടെ തന്നെ അവിശ്വസിക്കുമോ എന്ന ഭയം പിടിമുറുക്കിയ സുജ വിങ്ങുന്ന ഹൃദയവുമായി പടിയിലിരുന്നു.
അൽപ സമയത്തിന് ശേഷം അനുവിനെ ചുറ്റിപ്പിടിച്ചുകൊണ്ട് ശ്രീജ അവളുടെ മുന്നിൽ എത്തി.
കണ്ണീരൊഴുകിയ പാട് മാത്രം അനുവിന്റെ കവിളിൽ ഉണ്ടായിരുന്നുള്ളു.
ആഹ് കണ്ണുകളിൽ അമ്മയോടുള്ള സ്നേഹം നിറഞ്ഞു നിന്നിരുന്നു.
മകളെക്കണ്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ സുജയുടെ നേരെ ഓടി വന്ന അനു അവളെ മുറുക്കി കെട്ടിപ്പുണർന്നു.
"കണ്ടോടി പെണ്ണെ...ഇത്രേ ഉള്ളൂ നമ്മുടെ അനുകുട്ടി, ഒന്നുല്ലേലും നീ വളർത്തിയതല്ലേ അവളെ, അവൾക്ക് നിന്നെ അറിയുന്ന പോലെ വേറെ ആർക്ക് അറിയാന…."
ശ്രീജ പറയുന്നത് കേട്ടുകൊണ്ട് അമ്മയും മോളും പരസ്പരം
💬 Comments
View all comments