Chapter Title : അറവുകാരൻ 2 [Achillies] [Climax]
കെട്ടിപ്പിടിച്ചു കരഞ്ഞതല്ലാതെ ഒന്നും സംസാരിച്ചില്ല…
അവരുടെ കണ്ണീരിൽ ഉണ്ടായിരുന്നു അവർക്ക് പറയാനുള്ളത്..
"മതി മതി അമ്മേം മോളും കൂടെ കരഞ്ഞു കൂട്ടിയത് വീട്ടിലേക്ക് ചെല്ല്….
വാടാ കുട്ടൂസെ നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാം…"
കുട്ടുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജ പടികൾ ഇറങ്ങി.
-------------------------------------------
പിറ്റേന്ന് രാവിലെ ജോലിക്ക് പോവാൻ ഇറങ്ങിയതായിരുന്നു ശ്രീജയും സുജയും.
"ഇന്നലെ എല്ലാം ശെരിയായോടി കൊച്ചേ…"
നടക്കും നേരം ശ്രീജ സുജയോട് ചോദിച്ചു.
"ഹോ ഇന്നലെ, കരഞ്ഞു കലങ്ങിയിരിക്കണ എന്റെ മോള്ടെ മുഖം കണ്ടപ്പോൾ നിന്ന നിൽപ്പിൽ ഞാൻ അങ്ങ് തീർന്നു പോയേച്ചി…
അവളുടെ കണ്ണീര് കാണാതെ ഇരിക്കാൻ അല്ലെ ഞാൻ ഈ കിടന്നു കഷ്ടപ്പെടുന്നെ…
എന്നിട്ട് അവള് അങ്ങനെ ഇരിക്കുന്ന കണ്ടപ്പോഴേക്കും, ഹോ….അത് പറയാൻ പറ്റത്തില്ല…
അവളെങ്ങാനും എന്നെ തള്ളിപ്പറഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകേല… ഉറപ്പ്…"
"ഓഹ്… എന്ത് പറഞ്ഞാലും അവസാനം അവൾക്ക് ചാവണം.
ഒറ്റ കുത്തു ഞാൻ വെച്ച് തരും…"
ശ്രീജയുടെ വായിലിരിക്കുന്നത് കേട്ട സുജ തല കുനിച്ചു അവളെ മറച്ചൊന്നു ചിരിച്ചു.
ഇരുവശവും നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് നടുവിലൂടെ ഉള്ള വഴിയിൽ,
കൊച്ചു വർത്താനങ്ങളുമായി നടന്നു നീങ്ങിയ അവരുടെ മുന്നിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശിവൻ എത്തിയത്…
അവരെ കാത്തു നിന്നിരുന്നത് പോലെ അവരുടെ മുന്നിലേക്ക് അവൻ വന്നു.
അപ്രതീക്ഷിതമായി ശിവനെ കണ്ട അമ്പരപ്പിൽ സുജ ഒട്ടൊന്നു പരിഭ്രമിച്ചു.
പിന്നെ പെട്ടെന്ന് തല കുനിച്ചു ശ്രീജയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു ഒരു മറ എന്ന പോലെ ശ്രീജയുടെ വശത്തേക്ക് നിന്നു.
"എന്താ...ശിവ…"
പെട്ടെന്നു കണ്ടപ്പോൾ ഒന്ന് അമ്പരന്നെങ്കിലും ശ്രീജ ചോദിച്ചു.
"ഞാൻ….ഞാൻ
💬 Comments
View all comments