0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

ഇവിടുന്നു പോവാ...ചേച്ചീ….
പോവും മുൻപ് ഒന്ന് പറഞ്ഞിട്ടാവാം എന്ന് കരുതി…"

"നീ എന്തിനാ പോവുന്നെ….ഇവിടെ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ…"

സുജയെ ഒന്ന് നോക്കിയാണ് ശ്രീജ അത് പറഞ്ഞത്.

"അറിഞ്ഞോണ്ട് ആരേം ഉപദ്രവിക്കാതെ ഈ ജീവിതം ജീവിച്ചു തീർക്കണോന്നു മാത്രേ എനിക്ക് ആഗ്രഹോള്ളു ചേച്ചി….
പക്ഷെ...ഒരു ഉപകാരം ആയിട്ട് ചെയ്ത ഒരു കാര്യം മറ്റൊരാൾക്ക് ഇത്രയും വലിയ ഉപദ്രവം ആവുമെന്ന് ഞാൻ സത്യമായിട്ടും കരുതിയില്ല…
ഇന്നലെ ആഹ് കൊച്ചു കണ്ണ് നിറച്ചു പറഞ്ഞത് കേട്ടപ്പോൾ,
എനിക്ക് സഹിക്കാൻ പറ്റിയില്ല…"

അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു,...അത് കണ്ടിട്ട് വല്ലാതായ സുജ ശ്രീജയുടെ കൈയിലെ പിടി മുറുക്കി. ശ്രീജയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല, ഒത്ത ഒരാണ് ഇടറുന്ന ശബ്ദവുമായി കണ്ണ് നിറച്ചു മുന്നിൽ നിൽക്കുന്നത് കണ്ട അവർ രണ്ടു പേരും പകച്ചു പോയിരുന്നു.

"ഇനീം ഈ നാട്ടിൽ നിന്നാൽ എന്നെ കൂട്ടി ഇനീം കഥകൾ പറഞ്ഞുണ്ടാക്കാൻ ആളുകള് എണ്ടാവും…
എനിക്ക് പോകാൻ ഇനിയും കുറെ നാടുകളുണ്ട്,....
ഞാൻ…..ഞാൻ പൊക്കോളാം…"

കണ്ണ് തുടച്ചു ശിവൻ തിരിഞ്ഞു നടന്നു.

"ശിവാ…."

ഉറച്ച ശബ്ദം ശ്രീജയുടേതായിരുന്നു.

"നീ പോയാൽ ഇപ്പോൾ ഉണ്ടായ പ്രശ്നം തീരുവോ…
ഇവളുടെ പേരിനു പറ്റിയ ചീത്തപ്പേര് പോകുവോ…"

ശ്രീജയെ നോക്കി നിന്ന ശിവനോട് അവൾ ചോദിച്ചു.

"നീ നാട് വിട്ടാൽ, നിനക്ക് മടുത്തപ്പോൾ നീ ഇട്ടിട്ടു പോയി എന്നാവും ഇനി, ഇവിടെ വിഷം ചീറ്റുന്ന നാട്ടുകാര് പറഞ്ഞുണ്ടാക്കാൻ പോവുന്നത്…
നീ പോയാൽ നീ അത് കേൾക്കാൻ ഉണ്ടാവില്ല എന്നെ ഉള്ളൂ…
ഇവളുടെയും മോളുടെയും കാര്യം എന്താവുമെന്ന് നീ ചിന്തിച്ചിട്ടുണ്ടോ…"

"ചേച്ചീ….ഞാൻ...എനിക്കറിയില്ല...ചേച്ചി…"

"അറിയണം...ഇവൾക്ക് ഇനി

💬 Comments

View all comments