Chapter Title : അറവുകാരൻ 2 [Achillies] [Climax]
മൗനം പാലിച്ചു.
"നമ്മൾ തമ്മിൽ കണ്ടാൽ അറിയാത്ത അത്രയും മാറിപോയല്ലേ…."
നേരെ കിടന്നു മുകളിലേക്ക് നോക്കിയ ശിവൻ പറഞ്ഞു പറഞ്ഞതിന്റെ അർഥം അറിയാത്ത സുജ സംശയഭാവത്തിൽ അവനെ കേട്ടിരുന്നു.
"നിന്നെ എനിക്ക് കാട്ടി തന്നത് മോളാ….ഒരിക്കൽ കണ്ടു മറന്ന സ്വപ്നം എന്നിലേക്ക് കൊണ്ടുവന്നതും മോളാ….അതുകൊണ്ടാ...എനിക്ക് മോളെ എന്നെക്കാളും ഇഷ്ടം…"
"എനിക്കൊന്നും മനസ്സിലായില്ല…"
ഉള്ളിലെ അസ്വസ്ഥത സുജ മറച്ചു വച്ചില്ല, അവന്റെ നെഞ്ചിലേക്ക് തല കയറ്റി വച്ച് അവൾ പറഞ്ഞു.
"നീ ഇതിനു മുൻപ് ഇവിടെ കാണും മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ…"
ഇരുട്ടിൽ തിളങ്ങുന്ന അവളുടെ കണ്ണിലേക്ക് നോക്കി ശിവൻ ചോദിച്ചതിന് ഇല്ല എന്നുള്ള അവളുടെ തലകുലുക്കൽ കണ്ട ശിവൻ തുടർന്നു.
"ശ്രീ സരസ്വതി ഹൈ സ്കൂൾ….
അവിടെ 10ആം ക്ലാസ് പഠിച്ചിരുന്ന ശിവനെ തനിക്കോർമയുണ്ടോ എന്നറിയില്ല….അന്നും പേരിനു മുന്പിലോ പിന്പിലോ വയ്ക്കാൻ വാലും തലയുമൊന്നും ഇല്ലാത്ത ഒരുത്തൻ ആയിരുന്നു ഞാൻ."
ശിവന്റെ വാക്കുകൾ അവളെ സ്കൂളിലേക്ക് കൊണ്ട് പോയി,
അവിടെ നിന്നും അന്നുള്ള ശിവന്റെ ഒരു രൂപം അവൾ ഉള്ളിലേക്ക് കൊണ്ട് വന്നു…
ആഹ് രൂപത്തിന് ഇന്ന് താൻ തലചേർത് കിടക്കുന്ന ആണിന്റെ ഒരു ചായയുമില്ലയിരുന്നു.
"അനാഥന് ആലശ്ശേരിയിലെ കൊച്ചു തമ്പുരാട്ടി ഒരു നോട്ടത്തിന് പോലും അകലെയാണെന്ന് തോന്നിയതുകൊണ്ട് ഉള്ളിൽ തോന്നിയ ഇഷ്ടം ഉള്ളിൽ തന്നെ മൂടിയിട്ട്, സ്വപ്നം കാണാൻ തുടങ്ങി.
പത്താം ക്ലാസ് കഴിഞ്ഞു അനാഥാലയത്തിൽ നിന്നും പുറത്തുചാടി, അകത്തു പട്ടിണി കിടക്കുന്നതിലും നല്ലത് പുറത്തു പട്ടിണി കിടക്കുന്നതല്ലേ എന്ന് തോന്നി.
പിന്നെ വിശപ്പിന്റെ കാളൽ ഉയർന്നു തുടങ്ങിയപ്പോൾ കിട്ടിയ പണി മുഴുവൻ ചെയ്തു,
കുറെ
💬 Comments
View all comments