Chapter Title : അറവുകാരൻ 2 [Achillies] [Climax]
നാട് കുറെ ജോലി, അവസാനം ഇവിടെ, കുന്നുകേറുമ്പോൾ അധികം നാൾ ഇവിടെ കൂടണം എന്നൊന്നും ഇല്ലായിരുന്നു,
പക്ഷെ ഒരിക്കെ എന്റെ മുൻപിലേക്ക് ജീപ്പിറങ്ങി വന്ന നമ്മുടെ മോൾ,....
എനിക്ക് ആഹ് പഴയ പ്രേമം കൂടി കാട്ടി തന്നു, നിന്നെ..….
അവളുടെ മുഖവും ഓരോ ഭാവങ്ങളും എല്ലാം നീ ആയിരുന്നു,
അന്നത്തെ പത്താം ക്ലാസ്സിൽ എന്റെ ഉള്ളിൽ കയറിയ നീ….
കഥകൾ അറിഞ്ഞതോടെ ദൂരത്തു നിന്ന് നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എന്ന ആശ കൊണ്ട് ഇവിടെ ഒരു കൂര കൂട്ടി കൂടി,
പിന്നെ നടന്നതൊക്കെ നിനക്ക് അറിയാലോ…….
എങ്കിലും പ്രതീക്ഷിക്കാതെ ഇങ്ങനൊരു ജീവിതം കിട്ടിയപ്പോൾ ആദ്യം തോന്നിയത് തന്നെ എനിക്ക് അർഹതയുണ്ടോന്നാ…
പിന്നെ നിനക്കും മോൾക്കും താങ്ങായി എന്റെ കാലം ജീവിക്കുന്നതിലും വലുതൊന്നും എനിക്ക് ആയുസ്സിൽ കിട്ടാനില്ലന്ന് ഓർത്തപ്പോൾ, പിന്നൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല…..
എങ്കിലും എന്നെങ്കിലും ഒരിക്കെ മോളും നീയും എന്നെ സ്നേഹിക്കുന്ന ഒരു കാലം വരുമെന്ന് കൊതിച്ചിരുന്നു….
പക്ഷെ ഇത്ര പെട്ടെന്ന് ഇതൊന്നും എനിക്ക് ചിന്തിക്കാൻ കൂടി പറ്റിയില്ല….
…..ഇനി പറ നിന്നെ എനിക്ക് വീണ്ടും കാട്ടി തന്ന നമ്മുടെ മോളെ അല്ലെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കണ്ടേ…."
അവനെ വരിഞ്ഞുമുറുക്കി ചുണ്ടിൽ അമർത്തി ഉമ്മ വെച്ചായിരുന്നു സുജ അവളുടെ ഉള്ളം കാട്ടിയത്, അവളുടെ കണ്ണീരിൽ കുതിർന്ന ചുംബനം ശിവൻ നിറ കണ്ണുകളോടെ ഏറ്റുവാങ്ങി.
സുജയുടെ പുറത്തു തലോടി അവളെ തന്റെ നെഞ്ചിലേക്ക് ഒതുക്കുമ്പോൾ ശിവന്റെ ഉള്ളിൽ അന്ന് വൈകിട്ട് വറീതിന്റെ റേഡിയോയിൽ കേട്ടൊരു പാട്ടു തത്തി കളിച്ചു.
"ആകാശം താഴുന്നു…
നീഹാരം തൂവുന്നു….
💬 Comments
View all comments