0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

പേരിലോ പ്രശ്നം പരിഹരിക്കാനോ വേണ്ടി ഇവളെ കെട്ടണ്ട,
അറിയാലോ, ഒരുപാട് അനുഭവിച്ചവളാ ഇവള്,
വളർന്നു വരുന്ന ഒരു പെൺകൊച്ചു കൂടി ഉണ്ട്,
അവൾക്കും സുജയ്ക്കും ഒരു തുണയായി, ഒരു താങ്ങായി നില്ക്കാൻ ശിവന് കഴിയുമോ…
എല്ലാം അറിഞ്ഞോണ്ട് കൂടെ നില്ക്കാൻ കഴിയുമെങ്കിൽ മാത്രം ശിവൻ ഇതിനു സമ്മതിച്ചാൽ മതി."

ശ്രീജ പറഞ്ഞു നിർത്തുമ്പോൾ ശിവൻ ആകെയൊരു വീർപ്പ് മുട്ടലിൽ ആയിരുന്നു.
എല്ലാം കേട്ടുകൊണ്ട് നിന്ന സുജ വാതിലിനു പുറത്തേക്ക് കണ്ണ് നട്ടുകൊണ്ട് എന്തോ ആലോചനയിൽ മുഴുകി നിന്നു.

"ഞാൻ കെട്ടിക്കോളാം ചേച്ചി…
എല്ലാം എനിക്കറിയാം,
എനിക്ക് ജീവനുള്ളിടത്തോളം കാലം അവരെ രണ്ടു പേരെയും ഞാൻ നോക്കിക്കോളാം…
ഒരു കുറവും വരുത്തുകേല...
ആഹ് ഒറപ്പ് ഞാൻ തരുന്നു.."

ശിവന്റെ ശബ്ദത്തിലെ ദ്ര്‌ഡതയറിഞ്ഞ ശ്രീജയ്ക്ക് പിന്നെ മറ്റൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല….
സുജ അപ്പോഴും നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിയാത്ത വണ്ണം
സുജ കുഴങ്ങിയിരുന്നു..
അവളെ ഏറ്റവും കൂടുതൽ അലട്ടിയത് മോളെ കുറിച്ചുള്ള ചിന്ത ആയിരുന്നു.
അതുകൊണ്ടു തന്നെ ഒന്നും മിണ്ടാതെ നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.

"ദേ മക്കളെ ചായ എടുക്ക്…"

ഗ്ലാസ്സുകളിൽ നിറച്ച കടുംചായയുമായി സുധമ്മ അപ്പോഴേക്കും അവർക്കരികിൽ എത്തിയിരുന്നു.

"മോന് ചായ എടുക്ക്…."

ശിവന് നേരെ ചായ നീട്ടി സുധാമ്മ പറഞ്ഞു.

"എന്തായാലും കാര്യങ്ങൾ തീരുമാനമായ സ്ഥിതിക്ക് ഇനി അധികം നീട്ടിക്കൊണ്ട് പോവണ്ട എത്രയും പെട്ടെന്ന് ഇത് നമുക്ക് നടത്തണം അല്ലെ മോളെ…"

സുധ ശ്രീജയോട് ചോദിച്ചു,

"അതെ, അധികം വൈകിക്കണ്ട,
എന്തായാലും ഒരു തിയതി കൂടി ഇന്ന് തീരുമാനിക്കാം എന്ന എനിക്ക് തോന്നുന്നേ…"

ശ്രീജ പറഞ്ഞിട്ട് ശിവനെ നോക്കി.

💬 Comments

View all comments