0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

അവൻ അപ്പോൾ എന്തോ ആലോചിച്ചു ഇതുവരെ ഒരക്ഷരം പോലും മിണ്ടാതെ നിന്നിരുന്ന സുജയെ തന്നെ നോക്കി നിൽക്കുകയായിരുന്നു,
അവളുടെ കണ്ണുകൾ അപ്പോഴും ദൂരെ എന്തിലോ ഉറപ്പിച്ചു വച്ച നിലയിൽ ഗഗനമായ ആലോചനയിൽ മുഴുകിയിരുന്നു.

ആഹ് നിൽപ്പിൽ പന്തികേട് തോന്നിയ ശിവനും വല്ലാതെ ആയി.
ചായ കുടിച്ച ശേഷം എഴുന്നേറ്റ ശിവൻ സുജയെ ഒന്ന് നോക്കി.

"അതൊക്കെ തീരുമാനിക്കാം ചേച്ചി…
സമയം ഉണ്ടല്ലോ….
സുജയ്ക്ക് ഒക്കുന്ന ഒരു തിയതി അത് എന്നാണേലും എനിക്ക് കുഴപ്പമില്ല….
ഞാൻ എന്നാൽ ഇറങ്ങുവാ…"

ശിവൻ എല്ലാവരെയും നോക്കി പുറത്തേക്കിറങ്ങി, ഒന്നു തിരിഞ്ഞു സുജയെ നോക്കിയശേഷം തിടുക്കത്തിൽ വഴിയിലേക്കിറങ്ങി നടന്നു പോയി.

"എന്നതാ കൊച്ചെ ഇത്…
എല്ലാം നമ്മൾ സംസാരിച്ചു വച്ചിരുന്നതല്ലേ…
പിന്നെന്താ ഇപ്പൊ…
നിന്റെ ഈ ചത്ത മാതിരി ഉള്ള നിപ്പ് കണ്ടോണ്ടാ അവൻ പോയെ…"

ശിവനെ യാത്രയാക്കി അകത്തേക്ക് കയറിയ ശ്രീജ സുജയുടെ നേരെ ചാടി.

അതുകണ്ടതും തളർന്നു തുടങ്ങിയ കാലുകൾക്ക് ഒരു താങ്ങിനെന്നോണം സുജ തിണ്ണയിലേക്ക് ഇരുന്നു.

"എനിക്കറിയത്തില്ല ചേച്ചി...എനിക്കൊന്നും അറിയില്ല…
ചേച്ചി പറഞ്ഞത് മുഴുവൻ എനിക്ക് മനസ്സിലായി,
പക്ഷെ എന്റെ മോള്, അവള്,
അവളിതിന് സമ്മതിക്കുവോ…
എനിക്ക് പേടിയാ ചേച്ചീ…."

ഏങ്ങിക്കരഞ്ഞു മുട്ടിലേക്ക് മുഖം ചേർത്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞു കരയുന്ന സുജയെ ശ്രീജ വാരിപ്പിടിച്ചു മാറിലേക്ക് ചേർത്തു.

"അനുമോളെ പറഞ്ഞു മനസിലാക്കാം എന്ന് ഞാൻ ഉറപ്പ് തന്നതല്ലേ…
അവള് സമ്മതിക്കും…
എനിക്ക് ഉറപ്പുണ്ട് നിന്നേം എന്നേം ഒക്കെ മനസ്സിൽ ആക്കാൻ അനുമോൾക്കും കുട്ടൂനും കഴിയും കൊച്ചെ…"

നിറഞ്ഞു തുളുമ്പിയ കണ്ണുമായി ഇടറുന്ന സ്വരത്തിൽ ശ്രീജ സുജയെ കെട്ടിപ്പിടിച്ചു

💬 Comments

View all comments