Chapter Title : അറവുകാരൻ 2 [Achillies] [Climax]
ആശ്വസിപ്പിക്കുന്നത് കണ്ട സുധാമ്മയ്ക്ക് ചിരിയാണ് വന്നത്.
"രണ്ടിന്റേം ചന്തിക്ക് നാല് പിട കിട്ടാത്തതിന്റെയാ,
ചേച്ചീം അനിയത്തീം
ഇങ്ങോട്ടെഴുന്നേറ്റെ,
എന്നിട്ട് പണിക്ക് പോവാൻ നോക്ക്…
തന്നോളം പോന്ന പിള്ളേരുടെ തള്ളമാര എന്നിട്ടും കൊച്ചു പിള്ളേരെ പോലെ ഇരുന്നു മോങ്ങുന്നു.
ദേ സുജ കൊച്ചെ, അനുക്കുട്ടിയെ ഇന്ന് വൈകിട്ട് വരുമ്പോൾ ഞാനും ദേ ഈ പൊട്ടിക്കൊച്ചും പറഞ്ഞു മനസ്സിലാക്കിക്കോളം,
ഇപ്പോൾ രണ്ടും കണ്ണ് തുടച്ചെഴുന്നേറ്റെ
അല്ല പിന്നെ…"
സുധാമ്മയുടെ ചാട്ടത്തിൽ ചൂളിപോയ സുജയും ശ്രീജയും ചമ്മിയ മുഖവുമായി എഴുന്നേറ്റു.
"ഔ….യ്യോ
എന്നാമ്മേ…."
നുള്ള് കിട്ടിയ ചന്തിക്ക് തിരുമ്മിക്കൊണ്ട് ഒന്ന് തുള്ളിപ്പോയ ശ്രീജ ഞെട്ടി സുധാമ്മയെ നോക്കി പരിഭവിച്ചു."
"ഒരു വലിയ ചേച്ചി വന്നേക്കുന്നു,
കൂടെ കൂടി ഇരുന്നു കരഞ്ഞാണോടി പോത്തേ ആശ്വസിപ്പിക്കുന്നത്."
ശ്രീജ ചന്തീം തിരുമ്മി നിൽക്കുന്നത് കണ്ട സുജയും പിരിമുറുക്കം വിട്ടൊന്നു പുഞ്ചിരിച്ചു.
രണ്ടുപേരും നടന്നു പോവുന്നതുകണ്ട സുധാമ്മ പടിക്കൽ നിന്ന് നെടുവീർപ്പിട്ടു.
************************************
സ്കൂളിൽ നിന്ന് വന്ന അനു പതിവിലും നേരത്തെ വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ കണ്ടു പാൽപുഞ്ചിരിയോടെ സുജയെ കെട്ടിപ്പിടിച്ചു, ആഹ് ചൂടിൽ പറ്റിച്ചേർന്നു നിന്നു.
"അമ്മാ ഇന്നെന്താ നേരത്തെ…"
സുജയുടെ വയറിൽ നിന്നും മുഖമെടുക്കാതെ ഒന്നുകൂടി മുഖമുരുമ്മി നിന്ന് അനു കൊഞ്ചി.
"അമ്മയ്ക്കിന്ന് നേരത്തെ കഴിഞ്ഞു,
അനൂട്ടി വാ മേല്കഴുകി ഉടുപ്പ് മാറണ്ടേ…"
തന്റെ ചൂട് പറ്റി നിന്ന അനുവിന്റെ മുടിയിലൂടെ കയ്യോടിച്ചു സുജ അവളെയും കൂട്ടിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി.
------------------------------------------
"അമ്മാ എന്റെ ഈ പാവടെയുടേം അടി കീറിട്ടൊ…
പുറത്തുപോവുമ്പോ ഇടാൻ എനിക്കിനി ആകെ ഒന്നേ നല്ലതുള്ളു…
എനിക്കൊരു പാവാട കൂടി വാങ്ങിതരോ….
💬 Comments
View all comments