0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

അധികം വിലയുള്ളതൊന്നും വേണ്ട,..."

കണ്ണില് കരിയെഴുതിക്കൊടുക്കുമ്പോൾ,
സ്വരം താഴ്ത്തി അനു ഒരപേക്ഷയുടെ നിലയിൽ പറയുന്നത് കേട്ട സുജ,
ഉള്ളിൽ കരഞ്ഞു.

"വാങ്ങാട്ടോ,... രാധമണിയേച്ചിടെ കടേല് അമ്മ നോക്കട്ടെ."

വിടർന്നു തിളങ്ങുന്ന കണ്ണുകളിൽ സന്തോഷം നിറഞ്ഞ അനു എത്തിപ്പിടിച്ചു സുജയുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുക്കുമ്പോളാണ്, താഴെ ശ്രീജയുടെ വിളി കേട്ടത്.

"ശ്രീജാമ്മ എന്നെ വിളിക്കണുണ്ടല്ലോ,....
ഞാൻ പോയി കണ്ടെച്ചും ഓടി വരാട്ടോ,.."

ശ്രീജയുടെ വിളി കേട്ട് തന്നിൽ നിന്നും ഓടിയകലാൻ തുടങ്ങിയ അനുവിനെ വലിച്ചു കെട്ടിപ്പിടിച്ചു സുജ അവളുടെ മുഖം മുഴുവൻ ഉമ്മ വച്ചു.

"ശ്രീജമ്മയുടെ അടുത്ത് പോയിട്ട്, എന്റെ മോള് പെട്ടെന്ന് വാട്ടോ…
അമ്മ കാത്തിരിക്കും."

കണ്ണീരിൽ കുതിർന്ന ആഹ് ചുംബനങ്ങളുടെ അർഥം മനസ്സിലാവാതെ ആഹ് കൗമാരക്കാരി കുഴങ്ങി, എങ്കിലും കവിളിലേക്ക് ചാലിട്ട തന്റെ അമ്മയുടെ കണ്ണീർ കൈകൊണ്ട് തുടച്ചു അവിടെ തന്റെ മുഴുവൻ സ്നേഹവും ചാലിച്ചൊരു മുത്തം കൂടി കൊടുത്തിട്ട് അനു വീടിന്റെ പടി കടന്നു പോവുന്നത് കണ്ട സുജയുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി തുടങ്ങി.
ശ്രീജ പറയാൻ പോവുന്ന കാര്യങ്ങൾ എങ്ങനെ തന്റെ മോൾ മനസ്സിലാക്കും എന്ന ചിന്ത ഉള്ളുലയ്ക്കാൻ തുടങ്ങിയതും,
കണ്ണീരൊഴുക്കി ദേവിയെ മനസ്സിൽ നിറച്ചു അവൾ വാതിൽപ്പടിയിൽ ചാരി അനുവിനായി കാത്തിരുന്നു.
-------------------------------------------

"ശ്രീജാമ്മെ……"

കൂവി വിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറിയ അനുവിനെ ശ്രീജ കെട്ടിപ്പിടിച്ചു.

"കുളിച്ചു സുന്ദരി ആയല്ലോ അമ്മേടെ മോള്…."

"കുട്ടു എവിടാ ശ്രീജാമ്മെ…"

കവിളിൽ തലോടി ശ്രീജയുടെ വാക്കുകളാൽ ഒന്ന് കോരിതരിച്ച അനു ഒന്ന് കുതിർന്നു കൊണ്ട് ചിരിച്ച ശേഷം തന്റെ കൂട്ടുകാരനെ തിരക്കി.

"അവൻ അമ്മേടെ

💬 Comments

View all comments