Chapter Title : അറവുകാരൻ 2 [Achillies] [Climax]
ഒപ്പം കുഴമ്പു വാങ്ങാൻ കൂട്ട് പോയതാ…
അനുകുട്ടി,...നമ്മുക്ക് തൊടിയിൽ ഒന്ന് പോയിട്ട് കുറച്ചു സാധനങ്ങൾ പറിക്കാം."
"ആഹ് ഞാൻ വരാലോ."
തന്നെ നോക്കി തലയാട്ടിയ കുഞ്ഞു രാജകുമാരിയുടെ കയ്യും പിടിച്ചുകൊണ്ട് ശ്രീജ പിന്നിലെ തൊടിയിലേക്കിറങ്ങി.
"എന്റെ കൊച്ചു കയ്യിൽ മണ്ണാക്കണ്ട…
കുളിച്ചതല്ലേ….
അനുട്ടി ദേ ആഹ് കല്ലുംപുറത്തിരുന്നോട്ടോ."
നീട്ടിചുണ്ടിയ കൈക്കുമുന്നിൽ കണ്ട ഉരുണ്ട പറപ്പുറത്തു അനു ഇരുന്നു,
അനുവിന് മുന്നിലെ ഇഞ്ചി ചെടികൾ പിഴുത് മണ്ണ് നീക്കി ഇഞ്ചി ഇളക്കിയെടുത്തുകൊണ്ട് ശ്രീജ,
അനുവിനെ നോക്കിക്കൊണ്ടിരുന്നു.
"എന്നാ ശ്രീജാമ്മെ…"
"ഏയ്,.....എന്റെ കൊച്ചിനെ കാണാൻ അവളുടെ അമ്മെനെ പോലെ തന്നെയല്ലേ എന്ന് നോക്കുവാരുന്നു...,"
"എന്നിട്ട് എന്നെ കാണാൻ അമ്മയെ പോലുണ്ടോ…."
നാണച്ചിരി ചുണ്ടിലും കവിളിലും പടർത്തി അനു ശ്രീജയെ ആകാംഷയോടെ ബാക്കി കേൾക്കാനായി നോക്കി.
"പിന്നല്ലാതെ,...
സുജയെ പറിച്ചു വച്ച പോലെ ഉണ്ട്, എന്റെ അനുകുട്ടി."
ശ്രീജയുടെ വാക്കുകളിൽ അനു ഒരു കണിക്കൊന്ന പോലെ പൂത്തു നിന്നു.
"മോൾക്ക് അച്ഛനെക്കുറിച്ചു എന്തെങ്കിലും ഓർമ ഉണ്ടോ…"
അനു ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശ്രീജയുടെ ചോദ്യം.
നിറഞ്ഞു നിന്ന അനുവിന്റെ മുഖത്ത് പൊടുന്നനെ ആണ് കാർമേഘം ഇരുണ്ടു കൂടിയത്.
"ആവോ….കറുത്ത ഒരു മീശയും,
കയ്യിൽ തൂങ്ങി നടന്നതും, ഇടയ്ക്ക് കാണുന്ന ഒരു ചിരിയുമൊക്കെ എവിടെയോ പോലെ ഓർമ ഉണ്ട് വേറൊന്നും ഓർമ ഇല്ല…"
തല കുമ്പിട്ട് അനു പറയുന്നത് കേട്ട ശ്രീജയും വല്ലാതെ ആയി, എങ്കിലും പറയാനുള്ളതിന്റെ ആഴം മനസ്സിലാക്കിയ ശ്രീജ,
ഒന്നൂടെ മനസ്സിരുത്തി അനുവിനെ അലിവോടെ നോക്കി.
"അനൂട്ടിക്ക്, എപ്പോഴേലും അച്ഛനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നീട്ടുണ്ടോ…"
വല്ലാതെ ആയ അനു
💬 Comments
View all comments