0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

ഒന്നും അമ്മേടെ ജീവിതത്തിൽ വേണ്ടാ…
മോള്ടെ ഇഷ്ടം മാത്രമേ അമ്മയ്ക്ക് വേണ്ടൂ…."

പൊട്ടിപ്പെറുക്കി, ഉയർന്നു താഴുന്ന തൊണ്ടക്കുഴിയുടെ ഭിക്ഷപോലെ കരഞ്ഞു കൊണ്ട് സുജ അത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

അന്നാദ്യമായി അനു മനസ്സുകൊണ്ട് അമ്മയായി മാറി,
മുട്ടുമ്മേലെ തൊലിമാറി ചോര പൊടിഞ്ഞു താൻ ഏങ്ങി കരഞ്ഞോടി വരുമ്പോൾ തന്നെ മാറോടു ചേർത്ത് അശ്വസിപ്പിക്കാറുള്ള തന്റെ അമ്മ
ഇന്ന് താൻ കരഞ്ഞിട്ടുള്ളതിനെക്കാളും നെഞ്ച് പൊട്ടി നിന്ന് ഏങ്ങുന്നത് കണ്ടപ്പോൾ,
അനു സുജയെ മാറോടു ചേർത്ത് അവൾക്ക് തന്റെ അമ്മ ഇതുവരെ പകർന്നു തന്ന സാന്ത്വനം മുഴുവൻ തിരികെ നൽകി.

"എനിക്ക് സമ്മതല്ലാന്ന് ആരാ പറഞ്ഞെ….
എനിക്കിഷ്ടാ…"

തന്റെ മേലെ ചാരി കൊച്ചുകുട്ടിയെപോലെ ഏങ്ങലടിക്കുന്ന സുജയുടെ മുഖം കോരിയെടുത്തു അനു പറഞ്ഞു.

"എന്റെ ആഗ്രഹാ...ശ്രീജാമ്മ എന്നോട് സമ്മതിക്കാൻ പറഞ്ഞെ…
എനിക്കൊരു അച്ഛൻ വരുമ്പോൾ ഞാൻ എന്തിനാ അമ്മോട് ദേഷ്യം പിടിക്കണേ….
അമ്മേടെ അനൂട്ടിക്ക് നൂറു വട്ടം സമ്മതാ…"

സുജയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു തന്റെ സമ്മതം അറിയിക്കുമ്പോൾ…
ശിവനോടുള്ള അനുവിന്റെ ഇഷ്ടക്കേട് അവൾ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചിട്ടിരുന്നു.

*************************************

"ഈ കോലത്തിലാണോ കൊച്ചെ നീ വരുന്നേ…"

രജിസ്റ്റർ മാരിയേജിന് വേണ്ടി, ഒരു സാരിയും ചുറ്റി പുറത്തേക്ക് വന്ന സുജയേക്കണ്ട് താടിക്ക് കൈ വച്ച് പോയി.

അനുവിന്റെ സമ്മതം കിട്ടിയതോടെ ശ്രീജ പിന്നെ എല്ലാം പെട്ടെന്ന് തന്നെ നീക്കി. ശ്രീജയെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് നാട്ടുകാരുടെ വയടപ്പിക്കുന്നതിനൊപ്പം, സുജയുടെ ജീവിതത്തിൽ ഒരു തുണ വേണം എന്നുള്ള ചിന്ത ആയിരുന്നു ശ്രീജയെ നയിച്ചത്.
അതിന്റെ പടി എന്നോണം കല്യാണം രെജിസ്റ്റർ ചെയ്യാൻ വേഗം തീരുമാനിച്ചതും

💬 Comments

View all comments