0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

ഞാൻ പൊന്നുപോലെ നോക്കിക്കോളാം…"

"മതി….അത് മതി….
താലി താ ശിവാ…."

ശ്രീജ കൈ നീട്ടിയപ്പോൾ പോക്കറ്റിൽ അവന്റെ നെഞ്ചോരം ഒട്ടിക്കിടന്ന മഞ്ഞച്ചരടിൽ കോർത്ത ആലിലതാലി അവൻ ശ്രീജയുടെ കയ്യിൽ കൊടുത്തു.

താലിയുമായി ശ്രീജ അരയാൽ ചുവട്ടിലെ ദേവീ സ്വരൂപതിനു മുന്നിൽ എത്തി,
താലിയിൽ ദേവിയുടെ മുന്നിലുള്ള കുങ്കുമം വിരലിലെടുത്തു താലിയിൽ തൊടുവിച്ചു ദേവിക്ക് മുന്നിൽ വച്ച് ശ്രീജ പ്രാർത്ഥിക്കുമ്പോൾ.
ശിവനെ ഒന്ന് നേരെ നോക്കാൻ നാണിച്ചു തല താഴ്ത്തി നിൽക്കുന്ന സുജയുടെ അരയിൽ ചുറ്റി പിടിച്ചുകൊണ്ട് ശിവനെ തന്നെ ഉറ്റുനോക്കുകയായിരുന്നു അനു.
അവളുടെ ഉള്ളിൽ അമ്മയുടെ സന്തോഷം മാത്രം കണ്ടുകൊണ്ട് സമ്മതിച്ചതാണെങ്കിലും ഉള്ളിൽ അനുവിന് ശിവനിപ്പോഴും മറ്റൊരാൾ ആയിരുന്നു.
അതവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു.

ശിവന്റെ കണ്ണുകൾ ഒരിടതുറപ്പിക്കാൻ കഴിയാതെ കാവിലും തൂങ്ങിയാടുന്ന ചെമ്പട്ടിലും ഒഴുകി നടന്നു,
ശിവന്റെയും സുജയുടെയും മനസ്സ് അപ്പോഴും ആദ്യമായി പ്രണയിക്കുന്ന രണ്ടു പേർ തമ്മിൽ കാണും പോലെയായിരുന്നു.

"ഇതുങ്ങളെക്കൊണ്ട്…..എന്റെ ദേവീ….
തമ്മിലൊന്നു നോക്കിയാൽ നിങ്ങളെ ആരും പിടിച്ചു തല്ലത്തൊന്നും ഇല്ല…."

ശ്രീജ അങ്ങോട്ട് വന്നു പറഞ്ഞതും രണ്ടുപേരും അവളെ നോക്കി ചിരിച്ചു.

"രണ്ടു പേരും വാ…"

ശ്രീജ അവരെ വിളിച്ചു അമ്മയുടെ സാരിയിൽ തൂങ്ങി അനുകുട്ടിയും ചെന്നു.

"രണ്ടു പേരും ഇങ്ങോട്ടു നിക്ക്.
സുജേ കണ്ണടച്ച് പ്രാർത്ഥിച്ചോ…
ശിവാ...താലിയെടുത്തു തരാനും ഇവളെ കൈ പിടിച്ചു തരാനും ഞാൻ മാത്രേ ഉള്ളൂ….
അതോണ്ട് ദേവിയോട് കേണുകൊണ്ട് ഈ താലി ഇവളുടെ കഴുത്തിൽ കെട്ടിക്കോ…."

ശ്രീജയുടെ കയ്യിൽ നിന്നു താലി വാങ്ങുമ്പോൾ കണ്ണടച്ചു കൈകൂപ്പി അവനു മുന്നിൽ അവൾ തല കുനിച്ചു കൊടുത്തു.

ദേവിയെ

💬 Comments

View all comments