0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

നോക്കി ഒന്നു കണ്ണടച്ച് പ്രാർത്ഥിച്ച ശേഷം സുജയുടെ കഴുത്തിൽ ശിവൻ താലിചാർത്തി,
താലിച്ചരട് കഴുത്തിൽ ഉരയുമ്പോൾ സുജയുടെ ഉള്ളിൽ അവൾ പോലും അറിയാതെ ആദ്യം വന്ന പ്രാർത്ഥന ശിവന്റെ ദീർഘായുസ്സിനു വേണ്ടി ആയിരുന്നു,

"ശിവാ ഇനി ഇതവളുടെ നിറുകിൽ ഇട്ടുകൊടുക്ക്…."

ഒരു നുള്ള് കുങ്കുമം എടുത്തവന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ശ്രീജ പറഞ്ഞു.

തന്റെ നെറുകിൽ കുങ്കുമം ചാർത്തിക്കഴിയും വരെ സുജ കണ്ണുകൾ അടച്ചു നിന്നു,
അത് കഴിഞ്ഞതും ഈറൻ മിഴികളോടെ അവൾ ശിവനെ നോക്കി.

അവന്റെ ഉള്ളിൽ കൊളുത്തി വലിക്കും പോലെ.

"ഹാ ഇതെന്നാടി പെണ്ണെ...
ഇനിയെന്തിനാ കരയുന്നെ….കൂടെ ആണൊരുത്തൻ ഇല്ലേ…"

അവളെ തട്ടി ശ്രീജ പറഞ്ഞപ്പോൾ ഈറൻ മിഴിയിലും അവളുടെ കവിൾ ചുവന്നു.

കവലയിലൂടെ ശിവന്റെ ഒപ്പം അവന്റെ വശം ചേർന്ന് അന്നനട നടന്നു വരുന്ന സുജയെ കണ്ട് കവലയിലെ പലരുടെയും വാ തുറന്നും അടഞ്ഞും പോയി.
പെണ്ണുങ്ങളുടെ കണ്ണിൽ അസൂയ നിറഞ്ഞപ്പോൾ ആണുങ്ങളുടെ മുഖത്ത് നിരാശ പടർന്നിരുന്നു…
ശിവൻ കൊത്തിക്കൊണ്ടുപോയ മാമ്പഴത്തിന്റെ കൊതിയും പറഞ്ഞു അവർ പരസ്പരം സമാധാനിച്ചു.
ചായക്കട നടത്തിയിരുന്ന വറീതിന്റെ കണ്ണുകളിൽ ആശ്വാസം ആയിരുന്നു.
അയാളുടെ നോട്ടം, ഇപ്പോഴും കാണുന്നത് വിശ്വസിക്കാൻ കഴിയാതെ കണ്ണും മിഴിച്ചു നിന്നിരുന്ന ശോശന്നായിലേക്ക് നീണ്ടു.

എന്നാൽ ഇവയൊന്നും കൂസാതെ തല ഉയർത്തി ശിവനും നാണത്തിൽ മുങ്ങി അവനോടു ചേർന്ന് സുജയും പിറകിൽ ഇതെല്ലാം കണ്ടുകൊണ്ട് ചിരിയടക്കി, അനുവിനെയും കയ്യിൽ പിടിച്ചുകൊണ്ട് ശ്രീജയും നടന്നു.

"അമ്മാ….ഞങ്ങൾ എത്തി…."

വീടിനു പുറത്തു തങ്ങൾ എത്തിയത് അറിയിക്കാനായി ശ്രീജ വിളിച്ചു പറഞ്ഞു.

സുജയുടെ വീടിന്റെ മുന്നിൽ നിന്ന് ശ്രീജയുടെ കൂവൽ

💬 Comments

View all comments