Chapter Title : അറവുകാരൻ 2 [Achillies] [Climax]
കേട്ട സുധാമ്മ കുട്ടുവിനെയും കൂട്ടി വിളക്കുമായി വാതിൽ തുറന്നു,
ചിരിയോടെ മുന്നിൽ നിന്നവരെ നോക്കിയ ശേഷം സുജയുടെ കയ്യിലേക്ക് ദീപം തിളങ്ങുന്ന വിളക്ക് കൊടുത്തു അകത്തേക്ക് കയറ്റി.
ശിവൻ ആദ്യമായി സുജയ്ക്കുശേഷം ആഹ് വീടിന്റെ അകത്തു കയറി,
ഭിത്തിയോട് ചേർത്ത് വച്ചിരുന്ന ബെഞ്ചിൽ അവരെ ഇരുത്തിയ സുധാമ്മ ഒരു കുഞ്ഞു സ്റ്റീൽ ഗ്ലാസിൽ പാല് അനുവിന് കൊടുത്തു.
"മോള് അമ്മയ്ക്കും അച്ഛനും ഇതിൽ നിന്ന് കോരി കൊടുത്തെ…."
സുധാമ്മയുടെ വാക്ക് കേട്ട അനു പെട്ടെന്നൊന്നു പരുങ്ങി,
അതിലും നാണം വന്നത് സുജയിലും ശിവനിലും ആയിരുന്നു.
ശ്രീജയും നിർബന്ധം പിടിച്ചതോടെ പരുങ്ങിയും നാണിച്ചും അനു അവളുടെ അമ്മയ്ക്കും പുതിയ അച്ഛനും മധുരം നൽകി.
"ശിവാ….
വലിയ ചടങ്ങായിട്ടൊന്നും അല്ലെങ്കിലും ഇന്ന് ഒരു മംഗളം നടന്നതല്ലേ….
ഒരു ചെറിയ സദ്യ ഞങ്ങൾ കൂട്ടുന്നുണ്ട്,
ശിവൻ പോയി പുഴക്കരയിലെ കുടിയിൽ നിന്ന് എടുക്കാനുള്ളതെല്ലാം എടുത്തുകൊണ്ട് പോര്,....
ഇനി ഈ വീട് ശിവന്റെ കൂടിയാ…
ഇവിടുത്തെ കുടുംബനാഥൻ…
അതുകൊണ്ട് വൈകണ്ട…
പോയിട്ട് വാ…"
സുധാമ്മ പറഞ്ഞത് കേട്ട് ശിവൻ അവിടെ നിന്ന് ഇറങ്ങി,
കല്യാണ വേഷത്തിൽ അവൻ നാട്ടുവഴിയിലൂടെ പുഴക്കരയിലേക്ക് നടന്നു.
നാട് വിളിച്ചറിഞ്ഞു നടത്തുന്ന കല്യാണത്തിലും വേഗത്തിലാണ് ശിവന്റെയും സുജയുടെയും കല്യാണ വാർത്ത കരുവാക്കുന്നിൽ പടർന്നത്.
പുഴക്കരയിലേക്കുള്ള വഴിയിൽ അവനെ നോക്കി പലരും ചൂഴ്ന്നു നോക്കി ചിരിച്ചു, ചിലർ ആക്കിയ ചോദ്യങ്ങൾ ചോദിച്ചു.
എല്ലാവര്ക്കും അവരുടെ ഇഷ്ടത്തിന് ചിന്തിക്കാൻ വിട്ട് ആരെയും കൂസാതെ ശിവൻ തന്റെ കുടിയിലേക്ക് നടന്നു കയറി.
അഴയിൽ കിടന്നിരുന്ന ഒന്ന് രണ്ടു
ഷർട്ടും മൂലയിൽ ചുരുട്ടി വച്ചിരുന്ന
💬 Comments
View all comments