Chapter Title : അറവുകാരൻ 2 [Achillies] [Climax]
നീ എന്തിനാ വിടാതിരുന്നേ…."
"ചേച്ചീ ഇപ്പോഴാ ഒന്ന് നേരെ നിന്ന് തുടങ്ങിയെ,....ഒരു പെൺകൊച്ചല്ലേ ചേച്ചി, ഇതുവരെ ഒന്നും അവൾക്കായി കരുതിവെക്കാൻ കഴിഞ്ഞിട്ടില്ല, ഇനി ഒന്നിൽ നിന്ന് തുടങ്ങണം അതാ ഞാൻ,....."
"എന്ന് വച്ച് ഇങ്ങനെയാണോ അതിനു കൂട്ടിവെക്കുന്നെ….നിനക്ക് രണ്ടു തല്ലു കിട്ടാത്തതിന്റെയാ പെണ്ണെ...ഇന്ന് കൊച്ചു വരട്ടെ ഞാൻ കൊടുക്കും അവൾക്ക് കാശ്."
ശ്രീജ പറഞ്ഞു തീർന്നതും തങ്ങളുടെ അടുത്തേക്ക് വേഗത്തിൽ വരുന്ന ശിവനെ അവർ കണ്ടു.
"എന്താ മോള് കരഞ്ഞോണ്ടു പോയെ…
എന്താ പറ്റിയെ…!!!"
ശിവന്റെ സ്വരത്തിൽ ആകുലത നിറഞ്ഞിരുന്നു,
അവന്റെ മട്ടും ഭാവവും കണ്ട് പകച്ചുപോയ സുജ ഒന്ന് ഭയന്നു,
"അത് ഒന്നൂല്ല ശിവാ, മോള്ടെ പള്ളികൂടത്തീന്നു പിള്ളേരെ എവിടെയോ കൊണ്ടുപോവുന്നുണ്ടെന്നു, അതിനെന്തോ കാശ് ചോദിച്ചപ്പോൾ ഈ പൊട്ടി കൊടുത്തില്ല,...
അതിന്റെ വാശിക്ക് കരഞ്ഞോണ്ടു പോയതാ."
"അതെന്താ കൊടുക്കാഞ്ഞേ….
വീട്ടിലേക്കുള്ള കാശ് ഞാൻ തന്നിരുന്നതല്ലേ….
പോരെങ്കിൽ എന്നോട് ചോദിച്ചൂടാർന്നോ,..."
സുജയോട് നോക്കി ശിവൻ ചോദിച്ചു.
"എന്റെ ശിവാ നീ ഇങ്ങനെ ചാടല്ലേ…
ഇവളുടെ ഓരോ പൊട്ടബുദ്ധിയിൽ ഇങ്ങനെ ഓരോന്ന് തോന്നി ചെയ്യുന്നതാ,
സാരമില്ല നാളെ കൊച്ചിന് കാശു കൊടുത്തു വിടാം."
ശ്രീജ ശിവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു നിർത്തി.
"നാളെയാ അവരെ കൊണ്ട് പോവുന്നെ,...
ഇന്ന് അവസാന തിയതി ആന്ന അനു പറഞ്ഞെ."
എന്തോ വലിയ തെറ്റ് താൻ ചെയ്ത് പോയെന്ന നിലയിൽ ശിവന്റെ മുഖത്ത് നോക്കാതെ സുജ സ്വരം താഴ്ത്തി അത്ര മാത്രം പറഞ്ഞു.
"അയ്യോ….ഈ പെണ്ണൊപ്പിക്കുന്ന ഓരോ ചെയ്ത്ത്,....
സാരമില്ല ഇനിയും എപ്പോഴേലും കൊണ്ടുപോവുമ്പോൾ തടസ്സം പറയാതെ അവളെ വിട്ടേക്കണം."
ശ്രീജ സുജയുടെ
💬 Comments
View all comments