Chapter Title : അറവുകാരൻ 2 [Achillies] [Climax]
തലയിലൊന്നു കൊട്ടിയ ശേഷം പറഞ്ഞു.
"എത്ര രൂപ കൊടുക്കണം…"
ശിവന്റെ സ്വരം അവിടെ ഉയർന്നു.
"ഇനിയെങ്ങനാ ശിവാ, കൊച്ചിപ്പോൾ പോയിട്ടുണ്ടാവും…"
"എത്ര കാശ് വേണോന്ന മോള് പറഞ്ഞെ…."
ശിവൻ അതു കേൾക്കാത്ത മട്ടിൽ സ്വരം ഉയർത്തി വീണ്ടും ചോദിച്ചു.
"ഇരുന്നൂറ് രൂപ…"
സുജ പേടിയിൽ പെട്ടെന്ന് പറഞ്ഞുപോയി.
"നീ എവിടേക്കാട ശിവാ…."
പോക്കറ്റിൽ ഒന്ന് നോക്കിയിട്ട് വേഗം തിരിഞ്ഞു നടന്ന ശിവനെ നോക്കി ശ്രീജ വിളിച്ചു ചോദിച്ചു,
"എനിക്കൊന്നും, ഒന്നിനും പോകാനൊത്തിട്ടില്ല ശ്രീജേച്ചി…
അതിന്റെ വിഷമോം സങ്കടോം ഒക്കെ എനിക്കറിയാം,
എന്നിട്ടിപ്പോൾ എന്റെ മോള് ഒന്ന് ആശിച്ചിട്ട് അത് പോലും നടത്തികൊടുക്കാൻ പറ്റിയില്ലേൽ പിന്നെ ഞാനെന്തിനാ…"
അവരുടെ മറുപടിക്കുപോലും കാക്കാതെ ശിവൻ കാറ്റുപോലെ കവലയിലേക്ക് നടന്നു.
കണ്ടതിന്റെയും കേട്ടത്തിന്റെയും അമ്പരപ്പ് മാറാതെ സുജയും ശ്രീജയും വഴിയിൽ അവനെയും നോക്കി നിന്നു.
-------------------------------------------
"വറീതേട്ട, ഈ സൈക്കിൾ ഞാനൊന്നു എടുക്കുവാണെ…"
ചായക്കടയുടെ വശത്തു ചാരിവച്ചിരുന്ന വറീതിനെക്കാളും പ്രായം ചെന്ന മുഴുവൻ സൈക്കിളിൽ പിടിച്ചുകൊണ്ട് ശിവൻ ചോദിച്ചു.
"എന്നാടാ ശിവാ...നിനക്ക് എവിടെ പോവാന…"
"ടൗണിലെത്തണം വറീതേട്ടാ…."
ശിവന്റെ സ്വരത്തിൽ ധൈന്യത നിഴലിച്ചിരുന്നു.
"ഈശോയെ ടൗൺ വരെയോ…..
ഈ സൈക്കിളും കൊണ്ടോ…"
പുരാവസ്തുകാര് കണ്ടാൽ ആഹ് നിമിഷം എടുത്തോണ്ടുപോകാനും മാത്രം പ്രായം ചെന്ന സൈക്കിളിൽ ടൗൺ വരെ എത്തുന്ന കാര്യം ആലോചിച്ച വറീത് തലയിൽ കൈവച്ചു അവനെ നോക്കി.
"ഞാൻ സൂക്ഷിച്ചു കൊണ്ടോയി തിരികെ കൊണ്ടോന്നോളാം ചേട്ടാ…
മോള്ടെ പള്ളിക്കൂടത്തിൽ എത്തണം അതുകൊണ്ടാ…."
"നീ കൊണ്ടൊക്കോടാ ശിവാ…"
ശിവന്റെ മുഖഭാവം കണ്ട വറീതിനു പിന്നൊന്നും പറയാൻ തോന്നിയില്ല.
ടാർ കണിപോലും കണ്ടിട്ടില്ലാത്ത
💬 Comments
View all comments