Chapter Title : അറവുകാരൻ 2 [Achillies] [Climax]
നേരെ നീട്ടിക്കൊണ്ട് ക്ലാസ്സിനുള്ളിലേക്ക് അനുവിനെ പരതി…
അവന്റെ തിരച്ചിലിനോടുവിൽ വിടർന്ന കണ്ണുകളിൽ അമ്പരപ്പും തിരിച്ചറിയാൻ കഴിയാത്ത ഭാവവുമായി, അനുവിനെ കണ്ടെത്തി.
"അവൾക്ക് വരാനിഷ്ടമില്ലെന്നാണല്ലോ പറഞ്ഞെ…
എന്താ അനു വീട്ടിൽ പറഞ്ഞില്ലേ മോൾക്ക് പോവണ്ടാന്നു…"
അവളെ നോക്കി ടീച്ചർ ചോദിച്ചപ്പോൾ എഴുന്നേറ്റു നിന്ന അവളുടെ ശിരസ്സ് വീണ്ടും താഴ്ന്നു.
"ഇല്ല ടീച്ചറെ, ആദ്യം വീട്ടിൽ മോള് പറഞ്ഞപ്പോൾ ഞാനാ പോണ്ടാന്നു പറഞ്ഞെ…
പക്ഷെ പിന്നെ തോന്നി എന്റെ മോള് പോണോന്നു,...
എനിക്കിതിനൊന്നും പോവാൻ പറ്റിയിരുന്നില്ല, അപ്പോൾ എന്റെ മോള് എന്റെ അവസ്ഥയിൽ വളരണ്ട എന്ന് തോന്നി."
ശിവൻ പറഞ്ഞു തീർത്തു അനുവിനെ നോക്കി,
അവൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ശിവനെ തന്നെ നോക്കി നിന്നു.
"നാളെ രാവിലെ സ്കൂൾ സമയത്തു തന്നെ എത്തിയാൽ മതി,...
പക്ഷെ തിരികെ എത്താൻ വൈകും,
അപ്പോൾ കൊണ്ടുപോവാൻ ഇവിടെ രക്ഷിതാവ് വേണം…"
"ഞാൻ വന്നു കൂട്ടിക്കൊണ്ടു പൊക്കോളാം ടീച്ചറെ…."
"ശെരി…."
"ശെരി ടീച്ചറെ…"
തന്നെ തന്നെ നോക്കി നിന്നിരുന്ന അനുവിനെയും ഒന്ന് നോക്കി ചിരിച്ച ശേഷം ശിവൻ തിരിച്ചു നടന്നു.
ജനാലയിലൂടെ, അവനെ കണ്ണ് വിടാതെ പിന്തുടരുകയായിരുന്നു അനു,
ഇതുവരെ കാണാതിരുന്ന അറിയാൻ ശ്രെമിക്കാതെ ഇരുന്ന ശിവനെ അവൾ നോക്കിക്കണ്ടു.
അന്ന് സ്കൂള് കഴിഞ്ഞു കരുവാക്കുന്നിൽ എത്തിയ അനുവിന്റെ കണ്ണുകളാൽ കവലയിലാകെ ആഹ് മുഖത്തിനായി പരതി,...
ചായക്കടയിലും, ഇറച്ചിക്കടയുടെ പരിസരത്തുമെല്ലാം ശിവനെ കാണാനായി അനു കണ്ണ് നീട്ടിയെങ്കിലും അവിടെയെങ്ങും കാണാതെ വന്നതോടെ അവളുടെ ഉള്ളിൽ നിരാശ നിറഞ്ഞു,
കുട്ടു അവളുടെ കൈ വലിച്ചു ഓരോന്ന് പറഞ്ഞു നടക്കുമ്പോഴും അവളുടെ കരിനീല കണ്ണുകൾ ആദ്യമായി
💬 Comments
View all comments