0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

അവനെ തിരഞ്ഞു.

അന്ന് പതിവിലും കുറച്ചു വൈകി ആണ് ശിവൻ വീട്ടിലെത്തിയത്.
അവന്റെ വരവിനു കാത്തെന്നോണം ഇന്ന് സുജയോടൊപ്പം അനുവും ഉള്ളാൽ കാത്തിരുന്നിരുന്നു,
ശിവൻ വൈകുന്ന ദിവസങ്ങളിൽ ഇതിനോടകം തന്നെ സുജയുടെ ഉള്ളു പിടയ്ക്കാൻ തുടങ്ങിയിരുന്നു ,
അവന്റെ കാലടിയൊച്ച മുൻവശത്തുയർന്നു കേൾക്കും വരെ സുജയുടെ കണ്ണുകൾ ഇടയ്ക്കിടെ മുറ്റത്തേക്ക് എത്തിനോക്കുമായിരുന്നു,
ഇന്നവൾക്ക് കൂട്ടായി അനുവിന്റെ കണ്ണുകളും എത്തിയിരുന്നു.
ഇന്ന് രാവിലെ വരെ വീട്ടിൽ അധികപറ്റായി കടന്നുകൂടിയ അപരിചിതനിൽ നിന്നും ഇന്ന് അയാൾ തനിക്കും അമ്മയ്ക്കും ആരൊക്കെയോ ആയി മാറുന്നത് അനുവറിഞ്ഞു തുടങ്ങി.

ശിവൻ വരുമ്പോൾ അനു പതിവുപോലെ വാതിൽ പടിയിൽ ഇരുന്നു പുസ്തകം വായിക്കുക ആയിരുന്നു,
കണ്ണുകൾ പുസ്തകത്തിൽ ആയിരുന്നെങ്കിലും ഇടയ്‌ക്കെല്ലാം ശിവനെ നിരീക്ഷിച്ചുകൊണ്ട് അവനു ചുറ്റും വലയം ചെയ്തുകൊണ്ടിരുന്നു.
ഇതുവരെ താൻ എടുക്കാത്ത തനിക്കായി കൊണ്ടുവന്നിരുന്ന ശിവന്റെ സ്നേഹം നിറച്ച തേൻമിട്ടായിയുടെ പൊതി,
അന്ന് മുതൽ ഇന്നുവരെ മുടങ്ങാതെ തനിക്കായി അടുക്കള തട്ടിൽ വെക്കുന്ന അവളുടെ രണ്ടാനച്ഛനെ അനു കണ്ടു.
കുളികഴിഞ്ഞു ഈറനോടെ വരുന്ന അമ്മയുടെ നാണം ഒഴിയാൻ വേണ്ടി അമ്മയെ കണ്ട നിമിഷം തന്നെ മുൻവാതിലിലൂടെ പിന്നാമ്പുറത്തേക്ക് തോർത്തുമായി പോകുന്ന ശിവനെ അവൾ നോക്കികാണുകയായിരുന്നു.

"അച്ഛൻ വന്നോ….മോളെ…"

ശിവൻ വാതിലിലൂടെ പിന്നിലേക്ക് നടന്നത് ഒരു മാത്രകണ്ട സുജ അനുവിനോട് ചോദിച്ചു.

"ഉം….പിന്നിലോട്ടു പോയി…"

അവളുടെ ഉത്തരം കേട്ട സുജ മുറിയിലേക്ക് നീങ്ങി.
അന്ന് രാത്രി അത്താഴം കഴിക്കുമ്പോൾ പതിവിലും മൗനം കെട്ടിനിന്നിരുന്നു,
രാവിലെയുള്ള ശിവന്റെ പ്രതികരണം ഉള്ളിൽക്കിടന്ന സുജ വല്ലാതെ വിളറിയിരുന്നു,
ചെയ്തത് വലിയ തെറ്റായി അവൾക്ക് തോന്നി.
സ്കൂൾ വിട്ടു വന്ന

💬 Comments

View all comments