0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

എനിക്കും മോൾക്കും ഇതുപോലുള്ള ആശയൊന്നും ഉണ്ടായിട്ടില്ല…
മോളും ഒന്ന് കരഞ്ഞാലും പിന്നെ മനസ്സിലാക്കി കഴിയുമായിരുന്നു അതോണ്ടാ ഞാൻ…"

"ശ്ശെ...താൻ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവായിരുന്നോ….
അതൊന്നും സാരമില്ല…
ഞാനും അപ്പോൾ വല്ലാണ്ടായി എന്തൊക്കെയോ പറഞ്ഞുപോയി,
വേറൊന്നും കൊണ്ടല്ല…
ഇതുപോലെ ഓരോ കാര്യങ്ങൾക്ക് സ്കൂളിൽ എണ്ണമെടുക്കുമ്പോൾ എപ്പോഴും ഞാനും എന്നെപോലെ ഉള്ള കുറച്ചു പേരും തലയും കുനിച്ചിരിക്കും,
കൊടുക്കാൻ കാശില്ലാത്തതുകൊണ്ട്,
അതോണ്ട് ആഹ് വേദന എനിക്കറിയാം…
എന്റെ മോള് ഒരിക്കലും അങ്ങനെ തലകുനിച്ചിരിക്കാൻ പാടില്ല…
ആഹ് നേരം ഞാനത്രെ ഓർത്തുള്ളൂ….
തന്നെ വേദനിപ്പിക്കും എന്നൊന്നും എനിക്ക് ചിന്തിക്കാൻ പറ്റിയില്ല…."

ശിവൻ പറഞ്ഞു നിർത്തുമ്പോൾ സുജയുടെ ഉള്ളം തുള്ളി ചാടുകയായിരുന്നു…
ശിവനെ കെട്ടിപ്പിടിക്കാൻ അവൾക്ക് തോന്നി…

എങ്കിലും ഒരപരിചിതത്വം അവളെ പിന്നോട്ട് വലിച്ചു.
തന്റെ മകളെ തന്നെപ്പോലെ മറ്റൊരാൾക്ക് സ്നേഹിക്കാൻ കഴിയുമൊ എന്ന അവളുടെ ചിന്തയിലേക്കാണ് ശിവന്റെ വാക്കുകൾ കയറിപ്പോയത്.

അവനെ തന്നെ ഉറ്റുനോക്കി കണ്ണുകൾ പോലും ചിമ്മാതെ ഇരിക്കുന്ന സുജയെക്കണ്ട്,
ശിവനും പരുങ്ങലിലായി.

"താൻ ഉറങ്ങിക്കോളൂ….മോളെ ഉണർത്തണ്ട…
എന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെ ഒന്നൂല്ല…"

ശിവന്റെ ചിരിക്കുന്ന മുഖം ഇരുട്ടിലും അറിഞ്ഞ സുജയുടെ ഉള്ളിലും ആശ്വാസം നിറഞ്ഞു.

"ഉം…"

പതിഞ്ഞ ഒരുമൂളലോടെ, അവൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു,
തുറന്നു സംസാരിക്കാനും ശിവന്റെ മനസ്സ് അറിയാനും കഴിഞ്ഞ സന്തോഷത്തിൽ അനുവിനെ അമർത്തി കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ അനു പതിവില്ലാത്ത വിധം തുള്ളിച്ചാടുന്നത് കണ്ട സുജയുടെ മനസ്സും നിറഞ്ഞു.
ഓർമ്മ വെച്ച നാൾ മുതൽ ആശകൾ ഒതുക്കാനും സ്വപ്‌നങ്ങൾ ചുരുക്കാനും പഠിച്ചു തന്നിലേക്ക് തന്നെ ഒതുങ്ങിയ അനുവിന് ഒരു പുതു

💬 Comments

View all comments