Chapter Title : അറവുകാരൻ 2 [Achillies] [Climax]
ജീവൻ കിട്ടുന്നത് സുജ നോക്കിക്കണ്ടു.
അമ്മയോടൊപ്പം ചേർന്ന് രാവിലെയുള്ള ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അവളുടെ കുഞ്ഞു മനസ്സ് നിറയുന്നുണ്ടായിരുന്നു.
"ഇത് മോള്ടെ കയ്യിൽ കൊടുത്തെക്ക്,....ഒരു യാത്ര പോവുന്നതല്ലേ...എന്തെങ്കിലും ആവശ്യം വന്നാലോ…"
കയ്യിൽ ചുരുട്ടിയ കുറച്ചു നോട്ടുകൾ കൂടി ശിവൻ സുജയുടെ നേരെ നീട്ടി.
"എൻറെയിലുണ്ട് ഞാൻ കൊടുക്കാം…"
സുജ അത് നിരസിച്ചുകൊണ്ട് പറഞ്ഞു.
"അത് കയ്യിൽ ഇരുന്നോട്ടെ…
ഇതിപ്പോൾ വാങ്ങിക്ക്…"
ശിവൻ നിർബന്ധിച്ചപ്പോൾ അവൾ അത് വാങ്ങി.
അനുവിന് മുന്നേ ശിവൻ അന്ന് ഇറങ്ങി.
ചിരിച്ചും കളിച്ചും അനു അന്ന് ജീപ്പിൽ കയറി പോവുന്നത് ഒട്ടകലെ നിന്ന് ശിവൻ നോക്കിക്കണ്ടു.
*************************************
"സമയായോ, സുഗണേട്ട…."
പറമ്പിൽ കപ്പ നടാൻ മണ്ണ് വലിച്ചുകൂട്ടുന്നതിനിടയിൽ ഇടയ്ക്കിടെ തലപൊക്കി മേൽനോട്ടം നോക്കി നിന്നിരുന്ന സുഗുണനോട് ശിവൻ ചോദിച്ചുകൊണ്ടിരുന്നു.
"ആഹ് ആയി…"
സുഗുണൻ പറഞ്ഞത് കേട്ടതും ശിവൻ ഉടനെ തൂമ്പയിൽ തട്ടി മണ്ണ് കളഞ്ഞു തലയിൽ കെട്ടിയിരുന്ന തോർത്തെടുത്തു മുഖത്തെയും ദേഹത്തെയും വിയർപ്പ് ഒപ്പാൻ തുടങ്ങി.
"ഹാ നീ നിർത്തിയോ….
ഇനി കുറച്ചൂടല്ലേ ഉള്ളൂ...അതൂടൊന്നു തീർത്തേച്ചും പോടാ…."
"അയ്യോ ഇല്ലേട്ടാ….ടൗണിൽ പോയി മോളെ കൂട്ടണം, വൈകിയാ ശെരിയാവത്തില്ല...
ഞാൻ ഇറങ്ങിയെക്കുവാ…."
"ഓഹ് കുടുംബമായപ്പോൾ അവനാകെയൊരൊഴപ്പാ…
ആഹ് എന്തേലുമാട്ടെ….നാളെ വന്നു തീർത്തോണം…"
മടുപ്പ് മനസ്സിൽ വെക്കാതെ ശിവനോട് പറഞ്ഞു സുഗുണൻ തിരികെ നടന്നു.
മേല് തുടച്ചു അടുത്ത കിണറ്റിൽ നിന്നും വെള്ളമെടുത്തു കയ്യും കാലും കഴുകി ശിവൻ വീട്ടിലേക്ക് നടന്നു.
************************************
താക്കോലെടുത്തു വീട് തുറന്നു കിണറ്റിൻ കരയിൽ നിന്നൊരു കാക്കകുളിയും കുളിച്ചു ഒട്ടു പഴകാത്ത ഒരു ഷർട്ടും എടുത്തിട്ട് മുണ്ടും വാരിചുറ്റി, ട്രങ്ക്
💬 Comments
View all comments