0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.3K

മീറ്റർ എടുത്തു മുറിച്ചു മാറ്റി.

"ഇനിയൊരു പട്ടു പാവാടയും ബ്ലൗസിനും വേണ്ട തുണി…"

ശിവൻ പറഞ്ഞത് കേട്ട പെണ്ണ് അനുവിന് മുൻപിൽ കസവു വച്ച പട്ടു തുണികൾ മുൻപിൽ നിരത്തി.

അനുവിനൊപ്പം ശിവനും തിരയാൻ തുടങ്ങി.
രണ്ടു പേരുടെയും കൈകൾ ഒരുമിച്ചാണ് വാടാമല്ലി നിറമുള്ള തുണിയിൽ കൈ വച്ചത്.

"മോൾക്കിതീഷ്ട്ടായോ…."

"ആഹ്…."

കണ്ണ് വിടർത്തി അനു പറഞ്ഞു.

"ഇതൂടെ എടുത്തോ…"

ശിവൻ അത് അവരുടെ മുന്നിലേക്ക് നീക്കിയിട്ടു.

"അമ്മയ്ക്ക് കൂടെ ഒരെണ്ണം നോക്കി എടുക്കുവോ മോളെ…"

"അയ്യേ അമ്മയ്ക്ക് പാവാടയും ബ്ലൗസുമോ…
അമ്മ അതൊന്നും ഇടൂല്ല…."

അനു ശിവനെ കളിയാക്കി പറഞ്ഞതുകേട്ട അവിടെ നിന്ന പെണ്ണും മുഖം പൊത്തി ചിരിച്ചു.

"ഡി കാന്താരി….പാവാടയും ബ്ലൗസുമല്ല...കാവില് പോവുമ്പോൾ ഇടനായി സാരിയും ബ്ലൗസും എടുക്കാനാ…"

ചമ്മിയെങ്കിലും ശിവൻ അനുവിന്റെ കുസൃതിയോർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു.
അവർ തമ്മിലുള്ള മഞ്ഞുരുകുകയായിരുന്നു.
ശെരിക്കും അച്ഛനും മോളുമായി അവർ അവിടെ വച്ച് മനസ്സാൽ മാറിതുടങ്ങി.

"എങ്കിലേ നമുക്ക് അമ്മയ്ക്ക് സെറ്റ് സാരിയും ബ്ലൗസും എടുക്കാം…"

അനു ഒന്നാലോചിച്ചിട്ട് പറഞ്ഞു.
സ്വർണ കരയുള്ള ഒരു സെറ്റ് സാരി എടുത്തുവച്ചു.അനുവിന്റെ പട്ടു ബ്ലൗസിന്റെ അതെ നിറത്തിലുള്ള ബ്ലൗസിന്റെ തുണി കൂടി മുറിച്ചെടുത്തു.
വീട്ടിലേക്കുള്ള ബ്ലൗസിനായി കറുപ്പും, കടുംപച്ചയുമായി രണ്ടു തുണികളും, മുണ്ടും കൂടി സുജയ്ക്ക് വേണ്ടി അവർ വാങ്ങിച്ചു.

"നമുക്ക് പോവാം അനുക്കുട്ടിയെ…"

ശിവൻ ചോദിച്ചപ്പോൾ അനു അവനെ നോക്കി, അവളുടെ കണ്ണിൽ നോക്കിയ ശിവൻ ചിരിച്ചു.

"പോയി ഇത്രേം നേരം നോക്കി നിന്നതൂടെ എടുത്തോണ്ട് പോര്…"

തൊട്ടടുത്ത കൗണ്ടറിൽ ആൺകുട്ടികളുടെ ഷർട്ടിനുള്ള തുണികൾ മുറിച്ചുകൊടുക്കുന്നത് ഇടയ്ക്കിടെ അനു

💬 Comments

View all comments