Chapter Title : അറവുകാരൻ 2 [Achillies] [Climax]
നോക്കുന്നത് ശിവൻ കണ്ടിരുന്നു.
"പോയി, അനുകുട്ടീടെ കൂട്ടാരനൂടെയുള്ള തുണിയെടുത്തോന്നെ…"
അതോടെ അനു ഓടിച്ചെന്നു അത്രയും നേരം കണ്ണ് പതിപ്പിച്ചുകൊണ്ടിരുന്ന തുണി കൈ ചൂണ്ടി പെണ്ണിനെ കാണിച്ചു.
അത് കൂടി കയ്യിൽ കിട്ടിയതോടെ കാശും അടച്ചു അവർ കടയുടെ പുറത്തെത്തി.
ഇരുട്ടി തുടങ്ങിയിരുന്നു…
മാനത്തിന് ചുവപ്പുഛായ മാഞ്ഞു കടുംനീല പടർന്നു തുടങ്ങി.
മേലെ പപ്പട വട്ടത്തിൽ അമ്പിളിയും തെളിഞ്ഞിരുന്നു.
"നേരം ഇരുട്ടിയല്ലോ...അമ്മ കാത്തിരുന്ന് വിഷമിച്ചിട്ടുണ്ടാവും…"
"സാരൂല്ലാ….നമുക്ക് വേഗം പോവാം…"
അനുവിനെ എടുത്ത് സൈക്കിളിൽ ഇരുത്തുമ്പോൾ അച്ഛനും മോളും പരസ്പരം പറഞ്ഞു.
ഡൈനാമോ വെളിച്ചമൊരുക്കിയ കുഞ്ഞു വെട്ടത്തിന്റെ വഴിയിൽ സൈക്കിൾ മുന്നോട്ടു പോയി.
ഹാൻഡിലിൽ പിടിച്ചു,....ഓര്മ വച്ച കാലം മുതൽ നടക്കാതെ പോയ സ്വപ്നത്തിന്റെ തേരിൽ ആയിരുന്നു അനു.
*************************************
"ആഹ് ഡി പെണ്ണെ...രണ്ടും എത്തിയെന്ന് തോന്നുന്നു…"
ഇരുട്ടിൽ തെളിഞ്ഞ വെളിച്ചവും കലപില സ്വരവും കേട്ട ശ്രീജ വരാന്തയിൽ തന്നെ അവരെയും കാത്തിരുന്ന സുജയോട് പറഞ്ഞു.
സൈക്കിളിൽ രണ്ടുപേരും എത്തുമ്പോൾ, ശ്രീജയും സുജയും
മുന്നിലുണ്ടായിരുന്നു.
"ഇതെത്ര നേരായി ശിവാ….എന്തെ ഇത്ര വൈകിയേ…"
ശ്രീജ ശിവനോടൊന്നു കയർത്തപ്പോൾ സുജ ശ്രീജയുടെ കയ്യിൽ വേണ്ട എന്ന അർത്ഥത്തിൽ പിടിച്ചു.
"ഈ പെണ്ണിവിടെ ഇരുന്നു തീ തിന്നു.
ഇരുട്ടിയിട്ടും രണ്ടുപേരെയും കാണാതിരുന്നത് കൊണ്ട്."
"വേണോന്നു വെച്ചിട്ടല്ല ചേച്ചി….
മോള് എത്തിയപ്പോൾ വൈകി, പിന്നെ ഇവർക്ക് കുറച്ചു തുണിയെടുക്കാനും കയറിയപ്പോൾ വൈകിയതാ…"
ശിവൻ സുജയെ നോക്കി, കണ്ണൊന്നു തിളങ്ങിയെങ്കിലും വീണ്ടും പഴയ പോലെ മുഖത്ത് കപട ദേഷ്യം വാരിയുടുത്തു.
ശ്രീജയെ ഒന്ന് നോക്കിയിട്ട്...മുഖവും കയറ്റിപ്പിടിച് സുജ ചവിട്ടികുലുക്കി മുകളിലേക്ക് കയറിപ്പോയി.
"ഡാ ചെന്നൊന്നു പറഞ്ഞു സമാധാനിപ്പിച്ചെക്ക്
💬 Comments
View all comments