Chapter Title : അറവുകാരൻ 2 [Achillies] [Climax]
പെണ്ണൊന്നു പേടിച്ചുപോയി അതിന്റെയാ…
…..ഡി അനുകുട്ടി നിന്നോടും കൂട്ടിയാ പറഞ്ഞെ...അച്ഛന്റെ ഒപ്പം കറങ്ങി നടന്നാൽ മാത്രം പോരാ, നേരത്തും കാലത്തും വീട്ടിൽ വിളിച്ചോണ്ട് പോരണം."
അനുവിന്റെ കവിളിൽ ഒന്ന് തട്ടി ശ്രീജ പറഞ്ഞു.
സൈക്കിൾ കയ്യിൽ പൊക്കി പിടിച്ച്, അനുവിനൊപ്പം കൽവെട്ടു കയറി വീട്ടിലെത്തുമ്പോൾ സുജയെ കണ്ടില്ല.
കയ്യിൽ ഉണ്ടായിരുന്ന തുണിയുടെ പൊതികളുമായി അവർ അകത്തു കയറി,
അടുക്കളയിൽ തട്ടും മുട്ടും കേട്ട അനു, ദയനീയമായി ശിവനെ നോക്കി.
"ഒന്നൂല്ല….മോളെ അമ്മ ഒന്നും പറയാതെ അച്ഛൻ നോക്കിക്കോളാം…"
അനു അത് കേട്ട് ചിരിച്ചു കാണിച്ചു.
"ഉടുപ്പ് മാറിയിട്, ഇനിയിപ്പോൾ കുളിക്കാനൊന്നും നിക്കണ്ട, നേരം ഇരുട്ടി….
ഇങ്ങനെ നടന്നോളും,..."
അടുക്കളയിൽ നിന്ന് തലപുറത്തേക്കിട്ട് സുജ രണ്ടുപേരെയും നോക്കി പറഞ്ഞു വേഗം മുഖം തിരിച്ചു.
"മോള് ചെന്ന് ഉടുപ്പ് മാറ്റിയിട്ടോ,..
ഞാൻ അമ്മയോട് പറഞ്ഞോളാം.."
അനു മുറിയിലേക്ക് പോവുന്നത് നോക്കിയ ശിവൻ, അടുക്കളയിലേക്ക് നടന്നു.
അവിടെ അടുപ്പിലെന്തോ ഊതിക്കൊണ്ട് എന്തോ എണ്ണിപ്പെറുക്കുന്ന സുജായെകണ്ടപ്പോൾ ശിവനും പറയാൻ ഒന്ന് മടിച്ചു.
"സുജേ….ഞാൻ ആദ്യായിട്ടു, മോളുമായി പുറത്തു പോയപ്പോൾ, മോൾക്കും തനിക്കും എന്തെങ്കിലുമൊക്കെ വാങ്ങണം എന്ന് തോന്നി,.അതാ..
മോളെ വഴക്കു പറയണ്ട….,"
അഭിമുഖീകരിക്കാൻ അല്പം ബദ്ധപ്പെട്ടിട്ടാണെങ്കിലും,ശിവൻ പറഞ്ഞു.
പുക മണവും, തീയുടെ ചൂടും ഇരുട്ടിനെയും തണുപ്പിനെയും ഒരു വലയം തീർത്തു അകറ്റിയിരുന്നു, കരിയും മഞ്ഞപ്പും പടർന്നു നിറം മങ്ങിയ അടുക്കളയിൽ തീയിൽ പൊട്ടിച്ചുരുങ്ങുന്ന ചുള്ളിക്കമ്പുകളുടെ സ്വരം ഉയർന്നു നിന്നിരുന്നു.
"ഇതുവരെ ഇങ്ങനെ കാത്തിരിക്കേണ്ടി ഒന്നും വന്നിട്ടില്ല…
കാത്തിരുന്നിട്ടു എനിക്ക് നല്ല വാർത്തയൊന്നും കിട്ടിയിട്ടുമില്ല,
എട്ട് വര്ഷം മുൻപ് ചെറുതായിരുന്ന മോളെയും പിടിച്ചോണ്ട് ഒരിക്കെ
💬 Comments
View all comments