Chapter Title : അറവുകാരൻ 2 [Achillies] [Climax]
നിന്റെ വഴിക്ക് പോകാം…
….വാ പെണ്ണെ…"
അവന്റെ മറുപടിക്ക് കാക്കാതെ സുജയേയും കൊണ്ട് ശ്രീജ അവനെ കടന്നു നടന്നു.
തിരിഞ്ഞു നോക്കിയ ശിവന്റെ കണ്ണും സുജയുടെ കണ്ണും ഒരു നിമിഷത്തേക്ക് ഇടഞ്ഞു,
അവിടെ നിറയുന്നതെന്താണെന്നു രണ്ടു പേർക്കും തിരിച്ചറിയാൻ ആയില്ല.
"വിട്….എന്ത് പണിയാ ചേച്ചി കാണിച്ചത്….ആരോട് ചോദിച്ചിട്ടാ ശിവനോട് അങ്ങനെയൊക്കെ പറഞ്ഞത്…
ഞാൻ പറഞ്ഞോ എനിക്ക് ഒരു കല്യാണം കഴിക്കണമെന്ന്…
എന്തിനാ ചേച്ചി...എന്നോടീ ചതി ചെയ്തത്…."
ശ്രീജയുടെ കൈ തട്ടി തെറിപ്പിച്ചു കരഞ്ഞുകൊണ്ട് സുജ താഴെക്കിരുന്നു പോയി.
"ഇങ്ങോട്ടെഴുന്നേൽക്കടി…..
എപ്പോൾ നോക്കിയാലും മോങ്ങാൻ നിക്കുന്ന ഒരുത്തി…
ഞാൻ പിന്നെ എന്ത് പറയണം അവനോടു നാട് വിട്ടോളാൻ പറയണോ…
എന്നിട്ട് നാളെ മുതൽ പിന്നെ എന്നും നിന്റെ മോൾ കരഞ്ഞുകൊണ്ട് വരുന്നത് കാണണോ, ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും അടക്കം പറയുന്നവര് നാളെ ഉച്ചത്തിൽ വിളിച്ചു പറയും നിന്നെപ്പറ്റി ഇല്ലാകഥകൾ…
അവൻ പോയാൽ അവന്റെ വിടവ് നികത്താം എന്നും പറഞ്ഞു കണ്ട എമ്പോക്കികൾ നിന്റെ മേലെ കയറി നിരങ്ങും,....
ഇതുവരെ കഴിഞ്ഞ പോലെ ഇനിയും കഴിയാൻ പറ്റും എന്നാണോ നിന്റെ തോന്നൽ എന്നാൽ അതങ്ങു മാറ്റിവച്ചേരേ… ഒരു പെണ്ണിനെകുറിച്ചു എന്തേലും വീണു കിട്ടാൻ കാത്തിരിക്കുവാ ഓരോരുത്തരു...ഇനി ഭർത്താവില്ലാത്തവള് കൂടിയാണേൽ പറയെം വേണ്ട…"
ദേഷ്യം കൊണ്ടലറി പറഞ്ഞ ശ്രീജ അവസാനം എത്തുമ്പോഴേക്കും ശാന്തയായി മാറി.
"മോളെ...നിനക്കൊരു ആൺതുണ വേണം, അത് നിനക്ക് മാത്രം അല്ല അനുമോൾക്കും കൂടി വേണ്ടിയാ…
നാളെ അവൾക്കു ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതി ഒരാളും അവളുടെ നേരെ പൊങ്ങരുത്….
ശിവൻ അതിനു പറ്റിയ ആളാ...അവന്റെ തുണയുണ്ടെങ്കിൽ ഒരുത്തനും
💬 Comments
View all comments