Chapter Title : അറവുകാരൻ 2 [Achillies] [Climax]
നിന്നെയോ നിന്റെ മോളുടെ നേരെയോ കൈപൊക്കില്ല…
അവനാരുമില്ല, നിങ്ങൾക്കും ആരുമില്ല…
ചേരാൻ ഇതിലും നല്ലൊരാളെ നിനക്ക് വേണ്ടി തിരയാൻ എനിക്ക് കഴിയില്ലെടി…"
അവളെ മാറോടു ചേർത്ത് ശ്രീജ വിങ്ങിപ്പൊട്ടി…
അപ്പോഴും സുജയിൽ നിന്ന് തേങ്ങൽ ഉയരുന്നുണ്ടായിരുന്നു.
"ചേച്ചി….അനു….അവളോട് ഇതൊക്കെ എങ്ങനെയാ പറയാ…
….അവളോട് ഈ കാര്യം പറഞ്ഞാൽ നാട്ടുകാര് പറയുന്നതൊക്കെ സത്യം ആണെന്ന് അവളും വിചാരിക്കില്ലേ...ഞാൻ ചീത്തയാണെന്നു അവൾ എങ്ങാനും വിചാരിച്ചാൽ പിന്നെ ഞാൻ എന്തിനാ ചേച്ചീ…."
മാറിൽ കിടന്നു പതം പറയുന്ന സുജയെ അവൾ തട്ടി ആശ്വസിപ്പിച്ചു.
"ഇത്രയും ആലോചിച്ചതും, ഇവിടെ പറഞ്ഞു ഇങ്ങനെയൊക്കെ ആക്കിയതും ഞാൻ അല്ലെ,
അപ്പോൾ അനുവിനെ ഇതൊക്കെ പറഞ്ഞു മനസ്സിലാക്കുന്ന കാര്യവും എനിക്ക് വിട്ടേക്ക്…
പിന്നെ നാട്ടുകാര് പറയുന്നത്,
അതിനിയും പറയും നിങ്ങൾ നന്നായി ജീവിച്ചു അവരുടെ മുന്നിൽ കാണിക്കുന്നത് വരെ…
അതിനു നീയും കൂടി വിചാരിക്കണം…
ഇപ്പോൾ നീ അതൊന്നും ആലോചിക്കണ്ട, നാളെ അവൻ വരണേ എന്ന് ഉള്ളിൽ നല്ലോണം പ്രാർത്ഥിക്ക്…
എന്നിട്ടു കണ്ണ് തുടച്ചു തല ഉയർത്തി എന്റെ കൂടെ വാ…"
അവളുടെ കൈ കൂട്ടി മുറുക്കെ പിടിച്ചുകൊണ്ട് ശ്രീജ പറഞ്ഞു.
"വാ,....നാളെ എല്ലാം ശെരിയാകും എന്ന് ഉള്ളിൽ കരുതി നീ പോര്..."
അവളുടെ കവിളിൽ തുളുമ്പുന്ന നീർത്തുള്ളികൾ കയ്യാൽ തുടച്ചുകൊണ്ട് ശ്രീജ അവളെയും കൂട്ടി നടന്നു.
-------------------------------------------
രാത്രി പായയിൽ കിടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നു ശിവന് വല്ലാതെ ആയി…
ഇടയ്ക്കവന്റെ കണ്ണുകൾ തന്റെ ട്രങ്ക് പെട്ടിയിലേക്ക് നീളും…
അടുത്ത നിമിഷം സുജയുടെയും മോളുടെയും നിസ്സഹായത നിറഞ്ഞ മുഖം മനസ്സിൽ തെളിയും, ഒപ്പം ശ്രീജയുടെ വാക്കുകൾ
💬 Comments
View all comments