0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.2K

കൂടി അവനെ വേട്ടയാടാൻ തുടങ്ങിയതും അവന്റെ മനസ്സ് വീണ്ടും കെട്ടഴിഞ്ഞു പോയ തോണി പോലെ ഒഴുകാൻ തുടങ്ങി,
ഒരു തീരുമാനം എടുക്കാൻ കഴിയാതെ ശിവൻ ആഹ് രാത്രിയെ നിദ്രരഹിതമാക്കി.

************************************

"അമ്മാ….എന്റെ മുടിയൊന്നു കെട്ടിത്താ…"

ജനാല പാളിയിലൂടെ താഴെ ശ്രീജയുടെ വീട്ടിലേക്ക് കൺനട്ടു നിൽക്കുകയായിരുന്നു സുജ.
അനുവിന്റെ വിളിയാണ് അവളെ തിരികെ കൊണ്ടുവന്നത്.
യൂണിഫോം ഇട്ടു നിൽക്കുന്ന അനുവിന്റെ നീണ്ട മുടി പിന്നിക്കെട്ടുമ്പോഴും സുജയുടെ മനസ്സിൽ ശിവൻ വരുമോ ഇല്ലയോ എന്നുള്ള ചിന്ത ഉഴഞ്ഞുകൊണ്ടിരുന്നു.

"അമ്മ ഇതെന്താ ഈ ചിന്തിച്ചുകൂട്ടുന്നെ….ഇന്നലേം അമ്മ എപ്പോഴും ഇങ്ങനെ എന്തോ ആലോചിച്ചു ഇരിക്കുന്നത് കണ്ടു…."

കണ്മഷി പുരട്ടി കറുപ്പിച്ചു മിഴികൾ ഉയർത്തി അനു ചോദിക്കുമ്പോൾ സുജയുടെ കണ്ണുകൾ ഒരുത്തരം നൽകാൻ കഴിയാതെ പിടഞ്ഞു.

"ഒന്നൂല്ല മോളെ…"

കൂടുതൽ നിന്ന് വിളറാൻ നിൽക്കാതെ സുജ തിരിഞ്ഞു നടന്നു.
അധികം വൈകാതെ കുട്ടുവിനൊപ്പം അനു താഴേക്ക് പോവുന്നത് നോക്കി സുജ നിന്നെങ്കിലും യാന്ത്രികമായി അവളുടെ കണ്ണുകൾ ശ്രീജയുടെ വീടിനു മുന്നിലെ വഴിത്താരയിലേക്ക് നീണ്ടു.
പ്രതീക്ഷിച്ചത് കാണാതിരുന്നത് കൊണ്ടെന്നവണ്ണം അവളുടെ കണ്ണുകൾ കുഴിഞ്ഞു…
തന്റെ ഉള്ളിൽ എന്തുകൊണ്ടാണ് നിരാശ പടരുന്നത് എന്നറിയാതെ സുജ കുഴങ്ങി…
സ്വയം പഴിച്ചു കൊണ്ടവൾ പണിയൊതുക്കി ജോലിക്ക് പോവാൻ ഒരുങ്ങിതുടങ്ങി.

-------------------------------------------

"എന്നാടി മുഖം ഒരുമാതിരി…."

ജോലിക്ക് പോവാൻ ശ്രീജയുടെ വീടിനു മുന്നിൽ നിന്ന സുജയുടെ മുഖം കയ്യിൽ വച്ച് ശ്രീജ ചോദിച്ചപ്പോൾ ഒരു മങ്ങിയ പുഞ്ചിരി ആയിരുന്നു സുജയുടെ ഉത്തരം.

"ക്ഷെമിക്ക് മോളെ...വെറുതെ എന്റെ കൊച്ചിന് ഞാൻ ആശ തന്ന പോലെ ആയല്ലേ…
അവൻ ഇല്ലെങ്കിൽ വേണ്ട മോളെ…
നീ

💬 Comments

View all comments