0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.7K

നിമിഷം ശിവന്റെ കയ്യിൽ തൂങ്ങി കിടന്ന അരവിന്ദനെ ശിവൻ ചാക്കുകെട്ടെറിയുംപോലെ തൂക്കി എറിഞ്ഞു,

ഇതുവരെ ഒന്നുയർന്നു കേൾക്കാത്ത ശിവന്റെ സ്വരത്തിന് പകരം അവന്റെ കയ്യുയർന്നു ചെയ്ത ആഹ് ഒരു പ്രവർത്തി മാത്രം മതിയാകുമായിരുന്നു കരുവാക്കുന്നിലെ ആബാലവൃന്ദം ജനങ്ങൾക്കും അവന് സുജയും അനുവും ആരാണെന്നു തിരിച്ചറിയാൻ,
ഇതുവരെ അവരാരും കാണാത്ത ശിവനെ നോക്കി കവലയിൽ കൂടി നിന്ന കൂട്ടം വായ്മൂടിക്കെട്ടി ശിവനെ നോക്കി നിന്നു.

"കുറ്റി വച്ച് തട്ട് ഞാൻ നാളെ നേരെയാക്കിക്കോളാം… വറീതേട്ട…."

"ഓഹ്…ആയിക്കോട്ടേ ശിവാ…"

കണ്ടതത്രയും സ്വപ്നമാണോ സത്യമാണോ എന്നറിയാതെ പകച്ച വറീത് ശിവൻ പറഞ്ഞതിന് തമ്പ്രാൻ പറഞ്ഞത് തല കുനിച്ചു നിന്ന് കേട്ട അടിയാളിനെ കണക്കെ സമ്മതം പറഞ്ഞു.

അമ്പരന്നു നിന്ന അനുവിന്റെ കയ്യിൽ പിടിച്ചപ്പോഴാണ് നടന്നതൊക്കെ കണ്ട ഞെട്ടലിൽ മരവിച്ചു പോയ അവൾക്ക് ബോധം വന്നത്.

"നമുക്ക് വീട്ടിൽ പോവാ...അനൂട്ടിയെ…"

അവളെ നോക്കി ചിരിച്ചുകൊണ്ട് ശിവൻ ചോദിക്കുമ്പോൾ…
ഇതാണെന്റെ അച്ഛൻ എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ അവരോടെല്ലാം വിളിച്ചു പറയണം എന്നവൾക്ക് തോന്നി,
എങ്കിലും അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു അവനോട് ചേർന്ന് നടന്ന് അവളതങ് പ്രഖ്യാപിച്ചു.

കയ്യും പിടിച്ചു തിരിഞ്ഞ അച്ഛനും മോളും കണ്ടത് ഇതെല്ലാം കണ്ടു തങ്ങളെ തന്നെ നോക്കി നില്ക്കുന്ന സുജയെയായിരുന്നു.

അപ്പോഴാണ് ചുറ്റും കൂടിയ പുരുഷാരത്തിന്റെ കണ്ണുകൾ എല്ലാം തങ്ങളിൽ ആണെന്ന് ശിവനും അനുവും മനസ്സിലാക്കുന്നത്.
ചെറിയ ഒരു ജാള്യത തോന്നിയെങ്കിലും,
വലിച്ചു കയറ്റി വീർപ്പിച്ചു പിടിച്ച വായു പുറത്തേക്ക് വിടാതെ ശിവൻ ആഹ് നിമിഷങ്ങൾ കൈകാര്യം ചെയ്തു.
കനത്ത ചുവടുകളോടെ നടന്നെത്തിയ സുജ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കിയിട്ട് നടവഴിയിലേക്ക്

💬 Comments

View all comments