0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.7K

നടന്നു.

ടീച്ചർ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വിളിച്ചുകൊണ്ടു പോവുന്ന കുരുത്തം കെട്ട കുട്ടികളുടെ കണക്ക്,
ശിവനും അനുവും അവളുടെ പിന്നാലെ നീങ്ങി.

ശിവൻ അല്പം നീങ്ങിക്കഴിഞ്ഞപ്പോളാണ്, കടയിലെ പിള്ളയും വറീതും കൂടെ വഴിയിൽ ചവിട്ടി തേച്ച പഴം പോലെ കിടന്നിരുന്ന അരവിന്ദന്റെ അടുത്തെത്തിയത്.

"പിള്ളേച്ചൻ പോയി ഇത്തിരി വെള്ളം എടുത്തിട്ട് വാ ഇവന്റെ ബോധം പോയീന്നാ തോന്നണെ….

"പിന്നെ പോവാതിരിക്കുവോ…..അമ്മാതിരി അടി അല്ലായിരുന്നോ…"

അരവിന്ദന്റെ കിടപ്പ് കാണാൻ അങ്ങോട്ടെത്തിയ ഏതോ ഒരുത്തൻ തോൾമേലെത്തിനോക്കി പറഞ്ഞു.

അപ്പോഴേക്കും മൊന്തയിൽ വെള്ളവുമായി പിള്ള എത്തിയിരുന്നു.

"നോക്കി നിൽക്കാതെ അങ് തളിക്ക് പിള്ളെ…
ബോധം തെളിഞ്ഞിട്ട് വേണം ഉഴിയാനോ പിടിക്കാനോ ഉണ്ടൊന്നു നോക്കി വൈദ്യരുടെ അടുത്ത് കൊണ്ടുപോവാൻ…"

വറീത് ഒച്ചയിട്ടതോടെ പിള്ള വെള്ളം അരവിന്ദന്റെ മുഖത്തേക്കു തളിച്ചു.
കണ്ണ് ചിമ്മി മുഖം ഒന്നു വലിച്ചു വിട്ട് എങ്ങനെയൊക്കെയോ അരവിന്ദൻ കണ്ണ് തുറന്നു.

"ഓഹ് ഇവന് തല നേരെ നിക്കുന്നില്ല, ഒന്ന് പിടിച്ചേ വറീതേ… ആഹ് തിണ്ണയിലേക്ക് പിടിച്ചിരുത്താം…."

അതോടെ എല്ലാവരും കൂടെ പിടിച്ചു താങ്ങി അവനെ പിള്ളയുടെ തിണ്ണയിൽ ഭിത്തിയിൽ ചാരി ഇരുത്തി.

"ഹ പോയിനെടാ എല്ലാം അവനിത്തിരി കാറ്റു കിട്ടിക്കോട്ടെ…"

ചെറു വിശറിയെടുത്തു അവനു നേരെ വീശിക്കൊണ്ട് പിള്ള ചൊടിച്ചു.

അതോടെ കൂടി നിന്നവർ ഒന്നും രണ്ടും പറഞ്ഞു പതിയെ പിരിഞ്ഞു.

തലയിലെ മൂളക്കം ഒന്ന് താഴ്ന്നപ്പോഴാണ് ചുറ്റുമുള്ളതും കുറച്ചു മുൻപ് നടന്നതുമെല്ലാം അരവിന്ദന്റെ തലയിലേക്ക് എത്തിയത്.
അതോടെ അവന്റെ ഞരമ്പ് വലിഞ്ഞു മുറുകി,
ചുറ്റും കൂടി നിന്നവരുടെ മുഖത്തെ ആക്കിയ ചിരി കൂടി കണ്ടതോടെ അരവിന്ദൻ ദേഷ്യത്തോടെ കൈകുത്തി എഴുന്നേറ്റു.

💬 Comments

View all comments