0%

Chapter Title : അറവുകാരൻ 2 [Achillies] [Climax]

Author : Achillies Read All Parts 8.8K

ഒന്ന് വേച്ചു പോയെങ്കിലും വീർത്തു തുടങ്ങിയ കവൾതടവുമായി അരവിന്ദൻ നിലത്തു കാലുറപ്പിച്ചു വച്ചുകൊണ്ട് കവലയിൽ നിന്നും നടന്നു നീങ്ങി.
കോരയുടെ ചാരായ ഷാപ്പ് വരെ എത്തിയ നടത്തം തിരികെ നടക്കുമ്പോൾ വയറ്റിൽ നൂറു മില്ലിയും കയ്യിൽ രണ്ടു കുപ്പിയും ഉണ്ടായിരുന്നു.
ഉള്ളിൽ എരിയുന്ന പകയുമായി അവൻ എത്തിയത് പിള്ളയുടെ വീടിനു മുന്നിൽ ആയിരുന്നു.

*************************************

"ഇനി ഇതിന്റെ പേരിലെന്തൊക്കെ ഉണ്ടാവുമോ, ഈശ്വരാ…."

പിറകിൽ വരുന്ന ശിവനെ തിരിഞ്ഞു നോക്കി പറഞ്ഞു.
അപ്പോഴും അവളുടെ നേരെ നോക്കി ഒന്നും സംഭവിക്കാത്ത പോലെ ശിവൻ നടന്നു.

"വല്ലോരും എന്തേലും പറയുന്നത് കേട്ടാൽ മിണ്ടാതെ ഇങ്ങ് പോന്നാൽ പോരെ….."

"എന്നെ എന്ത് വേണേ പറഞ്ഞോട്ടെ...നിന്നേം മോളേം വായിതോന്നിയത് വിളിച്ചു പറഞ്ഞാലതും കേട്ട് വായും പൊത്തിപ്പോരാൻ, എനിക്ക് പറ്റത്തൊന്നുമില്ല…."

"എന്നിട്ടിപ്പോൾ എന്താ,..
വല്ലതും പറ്റി അയാൾക്ക് വല്ലോം പറ്റിപ്പോയിരുന്നേൽ ഞങ്ങൾക്ക് പിന്നെ ആരാ…"

സുജയുടെ ഒച്ചയുയർന്നപ്പോൾ ശിവനും ഉത്തരമുണ്ടായില്ല,
നഷ്ടപ്പെട്ടാലോ എന്ന തോന്നൽ കൊണ്ടാവണം അനുവിന്റെ കൈ ശിവന്റെ കയ്യിനെ മുറുക്കി.

"അയ്യേ…..എന്തിനാ മോള് കരയണേ,...അമ്മ അങ്ങനെ പലതും പറയും, അതൊന്നും കേട്ട് എന്റെ മോള് പേടിക്കണ്ട…"

നിറഞ്ഞു തുടങ്ങിയ കണ്ണ് തുടച്ചുകൊടുത്തുകൊണ്ട് ശിവൻ അനുവിനെ ചേർത്ത് നിർത്തി.
ഏങ്ങലടിച്ചു കൊണ്ടിരുന്ന അനുവിന്റെ മുഖം ഉയർത്തി,

"മോള് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ,....പിന്നെന്തിനാ കരയണേ…
മോളുടെ മനസ്സിൽ ന്യായം എണ്ടെന്ന് തോന്നുന്ന ഏതു കാര്യത്തിനും ഏതറ്റം വരെയും പൊയ്ക്കോ അച്ഛനെണ്ടാവും മോള്ടെ കൂടെ…"

അനുവിനോട് പറഞ്ഞിട്ട് അവൻ എഴുന്നേറ്റ് സുജയെ നോക്കി.

"കണ്ടവര് പറയുന്നതെല്ലാം വായ്മൂടി കേട്ട് വളരാൻ എന്റെ മോളെ ഞാൻ സമ്മതിക്കില്ല,...."

അതോടെ

💬 Comments

View all comments