Chapter Title : അറവുകാരൻ [Achillies]
വീട്ടിൽ എന്നേ വാഴിച്ചേനെ നിന്നെ ഞാൻ….
കെട്ടിയില്ലേലും നീ തന്നെയാ എന്റെ ഭാര്യ…
അമ്മച്ചി കഴിഞ്ഞാൽ അല്ലേൽ അമ്മച്ചിയോളം എന്നിൽ അവകാശോം അധികാരോം നിനക്കെ ഞാൻ തന്നിട്ടൊള്ളൂ…
പിന്നേം നീ എന്റെ മുൻപിൽ നിന്ന് ആരുമല്ലാത്ത പോലെ നിന്ന് ഇരക്കണത് കാണുമ്പോ ഉള്ളു പൊള്ളണ പോലെയാ…."
അലറി പറഞ്ഞു തീർക്കുമ്പോൾ സണ്ണിയുടെ കണ്ണുകൾ തുളുമ്പിയിരുന്നു.
മേശ വലിപ്പിന്റെ താക്കോൽ എവിടെയാന്ന് നിനക്കറിയേലെ,....എടുത്തിട്ട് എടുത്തു എന്ന് മാത്രം എന്നോട് പറഞ്ഞാൽ മതി…
എന്തിന് എത്ര എന്നൊന്നും എനിക്ക് അറിയേണ്ട."
കട്ടിലിലേക്കിരുന്ന സണ്ണിയുടെ അടുത്തേക്ക് അവൾ വന്നു. അവന്റെ രണ്ടുകാലിനുമിടയിലേക്ക് കയറി നിന്ന ശ്രീജ അവന്റെ മുഖം കയ്യിൽ കോരിയെടുത്തു.
അവന്റെ കണ്ണിലെ തീച്ചൂട് നിറഞ്ഞ കണ്ണീരു അവളിലേക്കും കുടിയേറിയിരുന്നു.
"കണ്ട മേശയിലെയും ലോക്കറിലെയും കാശ് എനിക്ക് വേണ്ട,....
ഇച്ഛായന്റെ പഴ്സിലെ കാശ് മതി, അധികാരത്തോടെ എനിക്ക് എടുക്കാൻ അത്രയും മതി."
അവന്റെ തല പിടിച്ചു മാറിലേക്കമർത്തി നെറുകയിൽ ഉമ്മ വെയ്ക്കുമ്പോൾ ശ്രീജയുടെ ഉള്ളിൽ പ്രണയം പുഴയായി ഒഴുകി.
"ദേ എണീറ്റ് ഉടുപ്പെടുത്തിട്ടെ….ഞാൻ ഇറങ്ങുവാ…"
അൽപനേരം കെട്ടിപ്പിടിച്ചു നിന്ന ശേഷം അവനെ അടർത്തിമാറ്റി ശ്രീജ നീങ്ങി.
തന്റെ ദേഹം തുടച്ച അവന്റെ ഷർട്ടിൽ നിന്നും പേഴ്സ് എടുത്തു കാശ് അവൾ തന്റെ കുഞ്ഞു പേഴ്സിലേക്ക് വച്ചു.
"ഹും….നല്ല വിയർപ്പ് മണം ഉണ്ട്,....ഇതുകൊണ്ട് തുടയ്ക്കേണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ…."
അവന്റെ ഷർട്ട് മൂക്കിൽ വച്ച് മുഖം ചുളിച്ചവൾ പറഞ്ഞു.
അതുകേട്ട് അവളെ പിടിച്ചു തന്റെ കൈക്കുള്ളിൽ ആക്കി അവളുടെ കഴുത്തിൽ മൂക്കുരച്ചു ശ്വാസം വലിച്ചു.
"ഹാ….ഹ്മ്മ്…"
പെട്ടെന്നുണ്ടായ തരിപ്പിൽ ശ്രീജ ഒന്ന്
💬 Comments
View all comments