0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 4.9K

പുളഞ്ഞു.

"നിന്റെ ദേഹത്തൂന്നു ഈ മണോം നേരിട്ട് വലിച്ചു കിടക്കോണോന്നു കൊതിയുണ്ടായിട്ടും നീ സാധിച്ചു തരുന്നില്ലല്ലോ…"

പരിഭാവത്തോടെ സണ്ണി പറഞ്ഞു, അവളുടെ കഴുത്തിൽ മുഖമുറച്ചുകൊണ്ട് നിന്നു.

"പിന്നെ സെന്റല്ലേ….വിട് ഞാൻ പോട്ടെ...ഒത്തിരി വൈകിന്നു തോന്നുന്നു."

സണ്ണിയുടെ പിടി വിടുവിച്ചു അവൾ മാറി.

"ഹാ ഇനി നീ ഒറ്റയ്ക്ക് പോവേണ്ടടി...ഞാൻ കൊണ്ടാക്കി തരാം നേരം ഇരുട്ടി."

ഷർട്ട് വലിച്ചു ഇട്ടുകൊണ്ട് സണ്ണി അവളുടെ പുറകെ ഓഫീസിനു വെളിയിൽ വന്നു.

"ഡാ കുഞ്ഞൂട്ടിയെ….."

ശ്രീജ ഓഫീസ് താഴിടുന്നതിനിടയിൽ സണ്ണിയുടെ ഉറക്കെ ഉള്ള വിളി കേട്ടു.
അടുത്ത നിമിഷം കുഞ്ഞൂട്ടി അവിടെ ഹാജരായി.

"നീ ഇതെവിടാരുന്നെടാ….
ജീപ്പ് ഇറക്ക് ഇവളെ നമുക്ക് കൊണ്ട് പോയി ആക്കാം…"

സണ്ണി പറഞ്ഞതുകേട്ട കുഞ്ഞൂട്ടി ജീപ്പുമായി വന്നു.
മുൻപിൽ കുഞ്ഞൂട്ടിയോടൊപ്പം സണ്ണിയും പിറകെ ശ്രീജയും കയറി.

കുന്നിന്റെ ഏങ്കോണിച്ചുള്ള വഴിയിൽ കുലുങ്ങി ജീപ്പ് താഴേക്ക് ഓടിയിറങ്ങാൻ തുടങ്ങി.

"കുഞ്ഞു നിന്റെ ചേച്ചിയുടെ കല്യാണാലോചന എവിടെ വരെ ആയട…"

മുൻപിലെ സീറ്റിലേക്ക് ചാഞ്ഞു ശ്രീജ ജീപ്പോടിക്കുകയായിരുന്ന കുഞ്ഞൂട്ടിയോട് ചോദിച്ചു.

"ഒരു കൂട്ടര് ഈ ആഴ്ച വരുന്നുണ്ട് ചേട്ടത്തി….
മൂക്കൻപാറേൽ ഉള്ളൊരാ…
അവിടെ ആൾക്ക് ടൗണിൽ ജീപ്പോടിക്കലാ ജോലി…"

"നല്ല കൂട്ടരാണേൽ നമ്മുക്ക് അങ് നടത്താടാ കുഞ്ഞു.
ചെക്കന്റെ സ്വഭാവം നോക്കിയാൽ മതി ബാക്കി ഒക്കേ നമുക്ക് ചെയ്ത്‌ കൊടുക്കാവുന്നതല്ലേ ഉള്ളൂ…"

"ഞാനും പറഞ്ഞിട്ടൊണ്ട് ആളെക്കുറിച്ചു നല്ലോണം ഒന്നന്വേഷിക്കാൻ ചെക്കൻ നല്ലൊരാളാണേൽ പിന്നെ ബാക്കി എല്ലാം അങ് നടത്താം."

സണ്ണിയും ശ്രീജയുടെ വാക്കിനോട് ചേർത്തു.

"ഓഹ് ചേച്ചീടെ കെട്ട് കഴിഞ്ഞാൽ പിന്നെ ചാൻസ് നമ്മുടെ കുഞ്ഞൂനാ അല്ലെ ഇച്ഛായാ…"

💬 Comments

View all comments