Chapter Title : അറവുകാരൻ [Achillies]
മയങ്ങി കൂമ്പിക്കിടക്കുന്ന ശ്രീജയെ അധികനേരം കണ്ടുനിൽക്കാൻ കഴിയാതെ സുജ ഉയർന്ന ഹൃദയമിടിപ്പുമായി അവിടം വിട്ടു പുറത്തേക്കോടി.
ഫാക്ടറി വിട്ടു നടക്കുമ്പോൾ സുജയുടെ ഉള്ളിൽ സ്വന്തം ചേച്ചിയെപോലെ കരുതിയ ശ്രീജയുടെ അവിഹിത വേഴ്ച ഉള്ളിൽ പൊള്ളിച്ചുകൊണ്ടിരുന്നു. ആദ്യമായി സുജയ്ക്ക് ശ്രീജയോട് വെറുപ്പ് തോന്നി.
ഉള്ളിൽ പൊങ്ങി വന്ന ഗദ്ഗദം അവൾ കഷ്ടപ്പെട്ട് അടക്കി നടന്നു.
കവലയിൽ എത്തുമ്പോഴാണ് വീട്ടിലേക്കുള്ള സാധനങ്ങൾ തീർന്നതും, കാശ് കടം വാങ്ങാൻ നിന്നതും അവളിലേക്ക് തിരിച്ചു വന്നത്.
വിശന്നു വരുന്ന മോളുടെ മുഖം ആലോചിച്ചതും കയ്യിൽ പണമില്ലെങ്കിലും സാധനങ്ങൾ എങ്ങനെയെങ്കിലും വാങ്ങാനായി സുജയുടെ കാലുകൾ കവലയിലെ പിള്ളയുടെ കടയിലേക്ക് ഒരാശ്രയതിനെന്ന പോലെ നടന്നു.
എന്നാൽ വിശപ്പടക്കാനുള്ള ഭക്ഷണത്തിനു തന്റെ ശരീരത്തിന്റെ വില ഇട്ട പിള്ളയുടെ മുന്നിൽ പിന്നെയും നിന്നുരുകാതെ തിരികെ നടക്കുമ്പോഴാണ് ഇറച്ചിക്കടയിലെ വീരാന്റെ നാവുകൊണ്ടുള്ള ആക്രമണം.
വീട്ടിലേക്കുള്ള വഴിയിലേക്ക് നെഞ്ച് തകർന്നു നടക്കുമ്പോൾ സുജയുടെ ഉള്ളിൽ നാടിനോടും നാട്ടിലെ പുരുഷന്മാരോടും ഉള്ള ദേഷ്യം നുരയുകയായിരുന്നു, പെണ്ണിൽ മാംസത്തെയും വികാരശമനത്തെയും മാത്രം കാണുന്ന കഴുകന്മാരുടെ ഒരു കൂട്ടത്തെയാണ് അവൾക്ക് കാണാൻ ആയത്.
നിസ്സഹായ അവസ്ഥയെപോലും അവസരമാക്കാൻ വെമ്പുന്ന ഇവരുടെ ഇടയിൽ ജീവിക്കാൻ പോലും സുജയ്ക്ക് പേടിതോന്നി, ഇനിയൊരവസാരത്തിൽ ഗതിയില്ലാതെ വന്നാൽ തനിക്കും ഏതേലും ഒരുവന്റെ മുന്നിൽ നിലനിൽപ്പിനായി വിശപ്പടക്കാനായി തുണിയഴിക്കേണ്ടി വരുമോ എന്ന ചിന്ത അവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.
അങ്ങനെ വന്നാൽ തന്റെ മോളുടെ ജീവിതം എന്താവും എന്നുള്ള ചോദ്യങ്ങൾ കൂടി കുത്തിനോവിക്കാൻ തുടങ്ങിയതും സുജയുടെ മനസ്സിൽ എല്ലാതിനുമുള്ള ഉത്തരവും ഉയർന്നു വന്നു.
ഇതുവരെ ഇല്ലാതിരുന്ന ഉറപ്പുകൾ അവളുടെ കാലടികൾക്ക് കൈ വന്നു.
💬 Comments
View all comments