0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

ഒരു ആളനക്കം കണ്ട സുജയുടെ കണ്ണുകൾ എത്തി നിന്നത് കരിങ്കൽ പടികൾ ഇറങ്ങിപ്പോവുന്ന ആഹ് രൂപത്തിൽ ആയിരുന്നു.

"ശിവൻ.!!!"

സുജയുടെ വാക്കുകളിൽ ആശ്ചര്യം നിറഞ്ഞിരുന്നു.
എങ്കിലും നിരാശയോടെ ദേഷ്യം അടക്കി തിരിഞ്ഞ സുജ കണ്ടത് വാതിലിനരികെ ഭിത്തിയിൽ ചാരി വച്ച നിലയിൽ ഇരിക്കുന്ന ഒരു സഞ്ചി ആയിരുന്നു.
അതിനടുത്തേക്ക് എത്തിയ സുജ തേക്കിനിലയിൽ പൊതിഞ്ഞ മറ്റൊരു പൊതി കൂടി കണ്ടു.

"ആരാമ്മെ….വന്നേ…."

വാതിൽപ്പടിയിൽ നിന്ന് ചോദിച്ച അനുവിന്റെ സ്വരം കേട്ട് അവൾ പെട്ടെന്ന് ഞെട്ടി.

"അത്…അത്...ശ്രീജേച്ചിയാ…"

വിക്കി വിക്കി അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

"ഇതെന്താ…"

സുജ കയിലെടുത്തിരുന്ന സഞ്ചി നോക്കി അനു വീണ്ടും ചോദിച്ചു.

"അത് ചേച്ചി തന്നതാ മോളെ അരിയും സാധനങ്ങളും……"

"ആണോ….എനിക്ക് നന്നായി വിശന്നതാ അമ്മെ...അമ്മ കുളിക്കാൻ കയറിയപ്പോ പാത്രം ഒക്കെ തുറന്നു നോക്കിയപ്പോൾ ഒന്നും കണ്ടില്ല,
അമ്മയെ വിഷമിപ്പിക്കണ്ടാ എന്നു വിചാരിച്ചാ ഞാൻ ഒന്നും ചോദിക്കാതിരുന്നെ….
എനിക്ക് വിശക്കണുണ്ടമ്മേ…"

വയറ്റിൽ കുരുത്ത ചോരയുടെ വിശപ്പിന്റെ കാളൽ നിലവിളി പോലെ പുറത്തേക്ക് വന്നപ്പോൾ കേട്ട് നിന്ന അവളിലെ അമ്മ ഹൃദയം വിങ്ങി.
പകയിളകിയ ഭദ്രയിൽ നിന്നും അമ്മയായ പെണ്ണിലേക്ക് നിമിഷാദ്രം കൊണ്ടവൾ പരകായപ്രവേശം നടത്തി.

"അമ്മ മോൾക്കിപ്പോൾ ചോറുണ്ടാക്കി തരാട്ടോ…"

മാറിലേക്ക് ചേർത്ത് പിടിച്ചു മോളോടതു പറയുമ്പോൾ അവളുടെ ഹൃദയത്തിനൊപ്പം സ്വരവും ഇടറിയിരുന്നു.
അനുവിന്റെ കണ്ണ് തുടച്ചു അവളോടൊപ്പം അകത്തേക്ക് കയറിയ സുജയ്ക്ക് മറ്റൊന്നും വിഷയമായിരുന്നില്ല മോളുടെ വിശപ്പ്, അതടക്കണം എന്ന തീരുമാനം മാത്രം.
അടുക്കളയിലെത്തി വിറക് കൂട്ടി അടുപ്പിൽ വെള്ളം നിറച്ച കലം വക്കുമ്പോഴും അരി കഴുകി കൊണ്ട് വന്നു മാറ്റി വെക്കുമ്പോഴും

💬 Comments

View all comments