Chapter Title : അറവുകാരൻ [Achillies]
സ്വയം വെറുപ്പ് തോന്നിയ സുജ അമ്മിയിൽ നിന്നും അതെടുത്തു ദൂരെ കളഞ്ഞു,
അമ്മിയെ പല ആവർത്തി അവൾ കഴുകി,
ഇഞ്ചിയും പച്ചമുളകും പച്ചക്കുരുമുളകും കൂട്ടി അമ്മിയിലരച്ചു അരപ്പുമായി അവൾ തിരികെ കയറി,
കഴുകി വച്ചിരുന്ന ഇറച്ചിയിൽ അരപ്പ് മൊത്തമായി വിരകി അടുക്കളയിൽ ബാക്കി ഉണ്ടായിരുന്ന ഉപ്പും, കുപ്പിയുടെ അടിയിൽ പറ്റിയിരുന്ന കുറച്ചു മുളകുപൊടിയും മഞ്ഞളും കൂട്ടി ഒന്നുകൂടെ വിരകുമ്പോൾ സഞ്ചിയിൽ നിന്ന് മറ്റൊരു ചെറിയ പൊതി കൂടി കണ്ടെത്തിയ അനു അത് അമ്മയ്ക്ക് നീട്ടി.
കടലാസ്സിൽ പൊതിഞ്ഞ പൊതി മണത്തപ്പോൾ മസാലയുടെ മണം മൂക്ക് തുളച്ചു.
പൊതി തുറന്നു അതിൽ നിന്നും കുറച്ചെടുത്തു പുരട്ടി വച്ചിരിക്കുന്ന ഇറച്ചിയിൽ തൂകി, വേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടെ ചേർത്ത് അവൾ ആഹ് മൺചട്ടി ചോറ് കലത്തിനു അടുത്തുള്ള അടുപ്പിലേക്ക് വച്ച് തീ പകുത്തു കൊടുത്തു.
തിളച്ചു പൊങ്ങി വെള്ളം പതഞ്ഞൊഴുകിയ അരിക്കലം അരിയുടെ വേവ് അറിയിച്ചപ്പോൾ അത് ഇറക്കി വച്ച് അഹ് അടുപ്പിൽ വിറക് കൂട്ടി കുറച്ചൂടെ തീ കൂട്ടി ഇറച്ചി വച്ചിരുന്ന ചട്ടി അതിലേക്ക് മാറ്റി,
"ആവാറായോ അമ്മെ…"
അടുപ്പിലേക്ക് കണ്ണുനട്ടുള്ള അനുവിന്റെ ചോദ്യം കേട്ട് സുജയിൽ ഒരു ചിരി വിടർന്നു.
"കുറച്ചൂടെ അനൂട്ടിയെ…"
അനുവിന്റെ കണ്ണുകളിൽ കൊതി നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഇറച്ചിയിലെ നെയ്യുരുകി മസാലകൂട്ടുമായി ചേർന്ന് മനം മയക്കുന്ന മണം അവിടെ പരന്നു തുടങ്ങിയിരുന്നു.
പാത്രത്തിന്റെ മൂടി മാറ്റിയപ്പോൾ വേവുന്ന ഇറച്ചിക്കറിയുടെ മണം അടുക്കളയിലാകെ തിങ്ങിനിറഞ്ഞു.
ഒന്നിളക്കി വീണ്ടും അടപ്പ് മൂടി കൊതിയെ നീട്ടിക്കൊണ്ട് അവർ ഇരുന്നു.
തവികൊണ്ടു തിളപൊങ്ങിയ മൂടിതട്ടി മാറ്റി ഒരു കഷ്ണം വേവ്
💬 Comments
View all comments