0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

നോക്കാനായി എടുത്തപ്പോൾ നാവിൽ വെള്ളം ഇറ്റിച്ചുകൊണ്ട് അത് തന്നെ നോക്കിയിരുന്ന അനുവിനും കൂടെ ഒരു കഷ്ണം സുജയെടുത്തു.
ആവിപറക്കുന്ന കഷ്ണം ഊതിയൂതി ചൂടാറ്റി വായിലേക്ക് വച്ചപ്പോൾ നാവിൽ വിരിഞ്ഞ പുതിയ രുചിയുടെ അനുഭൂതിയിൽ അവളുടെ കുഞ്ഞുചുണ്ടിൽ പുഞ്ചിരി തിളങ്ങി.
പതിയെ അത് സന്തോഷാധിക്യം കൊണ്ടുള്ള നനവായി കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയപ്പോൾ കണ്ടു നിന്ന സുജയുടെയും കണ്ണ് നിറഞ്ഞു വന്നു.
പ്ലേറ്റിൽ പൂ പോലുള്ള ചോറും ഇറച്ചി വേവിച്ചതും വിളമ്പി അന്ന് രാത്രിയവർ കഴിക്കുമ്പോൾ അനു സ്വർഗം കിട്ടിയപോലെ ആസ്വദിച്ചു കഴിച്ചു സുജയുടെ മനസ്സിൽ ശിവന്റെ മുഖവും.

*************

പൊട്ടിയ ഓടിലൂടെ അന്തരീക്ഷത്തിൽ ഒരു വെളിച്ചത്തിന്റെ രശ്മി തീർത്തുകൊണ്ട് തറയിൽ വീണ നിലാവെളിച്ചത്തിൽ നോക്കി കിടക്കുകയായിരുന്നു സുജ തന്നോടൊട്ടി കിടക്കുന്ന അനുവിന്റെ മുടിയിലൂടെ വിരലോടിച്ചു കിടക്കുമ്പോഴും സുജയെ ചിന്തകൾ അലട്ടി.
ശിവനിലായിരുന്നു അവളുടെ ചിന്തകൾ എത്തി നിന്നത്.
ശിവൻ ഇന്ന് നീട്ടിയ സഹായത്തിനു വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടാവുമോ എന്നറിയാതെ അവൾ ഉലഞ്ഞു.
നാട്ടിൽ തന്റെ സാഹചര്യം മുതലെടുക്കാൻ ശ്രെമിക്കാത്ത ചുരുക്കം ചിലരെ ഉള്ളൂ…
കാമത്തോടെ കണ്ണുകൊണ്ട് തന്റെ തുണിയഴിക്കാൻ നോക്കാത്ത കുറച്ചുപേർ. അതിലൊരാൾ ശിവനായിരുന്നു.
ഒരിക്കലും തന്നെ അയാൾ നോക്കിയിട്ടില്ല കവലയിലൂടെ പോകുമ്പോഴും വരുമ്പോഴുമെല്ലാം യാദർച്ഛികമായി എപ്പോഴെങ്കിലും കണ്ണുകൾ തമ്മിൽ മുട്ടിയാൽ പോലും കാമം തിളക്കുന്ന മറ്റു കണ്ണുകളെക്കാളും ആഹ് കണ്ണുകൾ വ്യത്യസ്തമായിരുന്നു.
അയാളുടെ ശബ്ദം പോലും കേട്ടിട്ടില്ല, ആരോടും സംസാരിക്കുന്നതുപോലും കണ്ടിട്ടില്ല…
ഒരു പക്ഷെ ഊമ ആയിരിക്കുമോ….
ഏയ് അല്ല എന്നാണ് ശ്രീജേച്ചി ഒരിക്കൽ തന്നോട് പറഞ്ഞിട്ടുള്ളത്.
ശ്രീജയുടെ കാര്യം മനസ്സിലേക്ക് കയറി വന്നതും ഇന്ന്

💬 Comments

View all comments