0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

താളം നേരെയാവാൻ എടുത്ത സമയം അവൾ ആലോചിച്ചത് ശ്രീജയെകുറിച്ചായിരുന്നു, ഇവിടെ വന്ന കാലം തൊട്ടു എന്തിനും കൂടെ ഉണ്ടായിരുന്നത് ശ്രീജയയിരുന്നു.
ഒരു വയറ്റിൽ പിറന്നില്ലെങ്കിലും ഒരെ ചോരയായിട്ടെ ചേച്ചി തന്നെ കണ്ടിട്ടുള്ളു. താങ്ങും തണലുമായി കൂടെപിറപ്പായി കിട്ടിയ ചേച്ചി, ഭദ്രൻ മരിച്ചപ്പോഴും തനിക്ക് കൈത്താങ്ങായി നിന്നവൾ, അന്ന് ചേച്ചി ഇല്ലായിരുന്നെങ്കിൽ പണ്ടേ മോളും താനും ഈ ജീവിതം അവസാനിപ്പിച്ചേനെ…
എന്നാലും ചേച്ചി ചെയ്തത്…..
കുടുംബം നോക്കാത്ത ഒരു മുഴുവൻ സമയവും കള്ള് മോന്തി നടക്കണ ഒരാളാണ് ചേച്ചിയുടെ ഭർത്താവ് മാസത്തിലെപ്പോഴോ ഒരിക്കൽ വരും അന്ന് കുടിച്ചു പുലഭ്യം പറഞ്ഞു ഉമ്മറത്തെ തിണ്ണയിൽ ബോധം കെട്ടുറങ്ങും.
അയാൾ ഭർത്താവായി ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്…
എന്നാലും ചേച്ചി ഒരു ഭാര്യ അല്ലെ,....
ഒരു തോന്നലിന് പുറത്തു ചെയ്ത് പോയതാവും,..

ചിന്തകൾ സുജയെ വരിഞ്ഞു മുറുക്കി…
ദേഷ്യത്തിൽ കണ്മറഞ്ഞു പോയ അവസരത്തിൽ ശ്രീജയോട് പറഞ്ഞുപോയ കാര്യങ്ങൾ ഓർത്തു നെഞ്ച് വിങ്ങാൻ തുടങ്ങിയതും കണ്ണ് തുടച്ചുകൊണ്ടവൾ ശ്രീജ ഇറങ്ങിയ പടിക്കെട്ടുകൾ ഓടിയിറങ്ങി…

"ഇല്ല എനിക്ക് ചേച്ചിയെ വേണം ചേച്ചി കൂടി ഇല്ലാതെ എനിക്ക് പറ്റില്ല…
ചേച്ചി എങ്ങനെയുള്ള ആളായാലും ചേച്ചിയെ എനിക്ക് വേണം."

പറമ്പിലൂടെ കരഞ്ഞു കിതച്ചു ശ്രീജയുടെ വീട്ടിലേക്ക് ഓടുമ്പോൾ സുജയുടെ മനസ്സ് അവളോട് വെമ്പിക്കൊണ്ടിരുന്നു.

കാലിലുരഞ്ഞു മാറുന്ന ചെറു പുല്ലുകളെ വകഞ്ഞുകൊണ്ട് സുജ ശ്രീജയെ കാണാനായി ഓടി.
ശ്രീജയുടെ പറമ്പിന്റെ അതിരിൽ കെട്ടിയ മുട്ടുകാലോളം പൊക്കം ഉള്ള കലിങ്കിന് മേലെ ശ്രീജ ഉണ്ടായിരുന്നു.
കണ്ണ് ഇടയ്ക്കിടെ തുടച്ചു ഏങ്ങി കരയുന്ന ശ്രീജയെ കണ്ടതും സുജയുടെ ഉള്ളിൽ കുറ്റബോധം ആർത്തലച്ചിറങ്ങി.

💬 Comments

View all comments