0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

ഓടി ചെന്ന് പിറകിലൂടെ ശ്രീജയെ കെട്ടിപ്പിടിച്ചു അവളുടെ പുറത്തു മുഖംവച്ചു കരയുമ്പോൾ ശ്രീജയേക്കാൾ ഉച്ചത്തിൽ സുജയുടെ തേങ്ങൽ ഉയർന്നിരുന്നു.

"അവിടെ അങ്ങനെ കണ്ടപ്പോൾ എനിക്ക് സയ്ക്കാൻ പറ്റിയില്ല,....ആഹ് ദേഷ്യത്തിൽ അറിയാണ്ട് പറഞ്ഞുപോയതാ….കരയല്ലേ ശ്രീജേച്ചി…."

സുജ ഏങ്ങിക്കൊണ്ട് പറഞ്ഞപ്പോഴും ശ്രീജ അതെ ഇരിപ്പ് തുടർന്നു…

"ഇങ്ങനെ കരയല്ലേ….എനിക്ക് സങ്കടം സഹിക്കാൻ പറ്റണില്ല...ചേച്ചി എന്നെ എത്ര വേണേലും തല്ലിക്കോ….എന്ത് വേണേലും പറഞ്ഞോ പക്ഷെ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ….
ഇവിടെ എനിക്ക് ആകെ ചേച്ചി മാത്രേ ഉള്ളൂ,..ചേച്ചി കൂടെ ഇല്ലേൽ ഇനി ഞാൻ എന്തിനാ കൊച്ചിന് കുറച്ചു വിഷോം കൊടുത്തു ഞാനും അങ് ചത്തേക്കാം…."

പതം പറഞ്ഞു കരഞ്ഞ സുജയുടെ കയ്യിൽ ഒറ്റയടി ശ്രീജ കൊടുത്തു.
പുറത്തേക്ക് കയ്യിട്ട് അവളുടെ മുടിയിൽ തഴുകിയപ്പോൾ,
ഉള്ളു തണുത്ത ആശ്വാസത്തിൽ ശ്രീജയെ ഒന്നുകൂടെ മുറുക്കെ കെട്ടിപ്പിടിച്ചു.

"നിന്നോട് ഞാൻ എല്ലാം പറയേണ്ടതായിരുന്നു….
പറയാതെ വച്ചതുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചു…."

ശ്രീജയുടെ സ്വരം ദൃഢമായിരുന്നു.

"എന്നാലും ചേച്ചി ഇത്….
ചേട്ടനെ ചതിക്കുവല്ലേ…"

"എന്താ പെണ്ണെ ചതി….
നാട്ടുകാരുടെ മുന്നിൽ അങ്ങേരു ചിലപ്പോൾ എന്റെ ഭർത്താവും കൊച്ചിന്റെ അച്ഛനുമൊക്കെ ആയിരിക്കും പക്ഷെ എന്റെ ഉള്ളിൽ അങ്ങേരിപ്പോ വെറുമൊരു അന്യനാ….
കെട്ടിയ ആണ് പെണ്ണിന് തരുന്ന കാവലും കരുതലുമാണ് ഒരു മാലയെ താലി ആക്കുന്നത്.
അല്ലേൽ അത് വെറും ചരടാ,...
കള്ളു കുടിച്ചു വന്നു തല്ലാനും അങ്ങേരുടെ കാമം തീർക്കാനും, ചോദിക്കാൻ നേരം പണിയെടുത്തു ഞാൻ ഉണ്ടാക്കിയ കാശെടുത്തു കൊടുക്കാനും മാത്രം ഉള്ള ഒരാളെ ഭർത്താവെന്നു എങ്ങനെ പറയും.
എന്റെ കുട്ടു ഒരിക്കൽപോലും സ്നേഹത്തോടെ അച്ഛൻ എന്ന് വിളിച്ചിട്ടില്ല….മാസത്തിലൊരിക്കൽ വീട്ടിൽ

💬 Comments

View all comments