0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

ഉയർന്നു കേൾക്കുന്ന പുലയാട്ടാണ് അവനു അച്ഛൻ,....

കൊച്ചിനെ ഉണ്ടാക്കി തരാൻ ഏതൊരു ആണിനും പറ്റും സുജേ…"

ഒന്ന് നിർത്തി ഒരു ദീർഘനിശ്വാസം എടുത്തു ശ്രീജ തുടർന്നു.

"അങ്ങേരുടെ താലി കഴുത്തിൽ കയറുമ്പോൾ ആയിരം സ്വപ്‌നങ്ങൾ എനിക്കുണ്ടായിരുന്നു അതെല്ലാം തല്ലിക്കെടുത്തിയിട്ട് ഉണ്ടാക്കി തന്ന കൊച്ചിനെ പോലും നോക്കാതെ എന്റെ അധ്വാനോം ചോരേം ഊറ്റി കുടിക്കുന്ന അയാളെ എനിക്ക് വേണ്ട എന്ന് തോന്നിയപ്പോൾ പൊട്ടിച്ചു കളഞ്ഞതാ അയാൾ കെട്ടിയ താലി.
എന്റെ മനസ്സിൽ അയാളില്ല, ഇനി ഉണ്ടാവുകയുമില്ല."

ശ്രീജ ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി.

അപ്പോഴേക്കും ചെരിഞ്ഞിരുന്നിരുന്ന ശ്രീജയുടെ തോളിൽ ചാരി ആയി സുജയുടെ കിടപ്പ്.

"എന്നാലും ചേച്ചി…...മുതലാളിയുമായിട്ട്…???"

സുജ പറയാതെ ബാക്കി വിഴുങ്ങി.

"ഹ ഹ ഹ….ഡി പെണ്ണെ മുതലാളി ഒക്കേ ബാക്കി ഉള്ളോർക്കാ എനിക്കതെന്റെ ഇച്ഛായനാ…..താലി കെട്ടിയില്ലെങ്കിലും മനസ്സുകൊണ്ട് അങ്ങേരു കെട്ടിയ താലി എന്റെ ഹൃദയത്തിനു മേലെ ഉണ്ട് അതിന്റെ ഉറപ്പിൽ ആഹ് ഇപ്പോൾ എന്റെ ജീവിതം…"

"എന്നാലും ചേച്ചി….???"

സുജ പിന്നെയും അവളുടെ സന്ദേഹം ഉയർത്തി.

"ചതിച്ചിട്ടു പൊവാത്തൊന്നും ഇല്ലെടി പെണ്ണെ...അതിനായിട്ടായിരുന്നെങ്കിൽ എന്നെ ആവായിരുന്നു. പരസ്പരം അറിഞ്ഞതും അടുത്തതും എല്ലാം ഒരുപാട് കാര്യങ്ങൾ അറിഞ്ഞിട്ട,....
….താളം തെറ്റിപ്പോയ കുടുംബജീവിതം, അത് നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദനയിൽ നടന്നിരുന്ന ഇച്ഛായനും, ജീവിതം ഒന്നുമൊന്നും ആവാതെ ആയിപോയ ഞാനും,...എങ്ങനെയോ രണ്ടു പേരും തമ്മിൽ കൂട്ടായി…
തുല്യരീതിയിൽ സങ്കടം അനുഭവിച്ചോണ്ടിരുന്ന ഞങ്ങൾക്ക് പരസ്പരം വിഷമങ്ങൾ തുറന്നു പറയാൻ മനസ്സറിഞ്ഞ ആളെ കിട്ടിയപോലെ ആയിരുന്നു.
സ്റ്റോക്ക്ന്റെ എണ്ണം എടുക്കുമ്പോൾ ആയിരുന്നു ഈ സംസാരം ഒക്കെ…
കുഞ്ഞൂട്ടിയും ഉണ്ടാവും, ഇച്ഛായന് അനിയനെ പോലെയാ എനിക്കും.

💬 Comments

View all comments