Chapter Title : അറവുകാരൻ [Achillies]
പിന്നെ പിന്നെ ഞങ്ങൾ പരസ്പരം താങ്ങാവാൻ തുടങ്ങി, പിന്നീട് പ്രേമമായി,...
പക്ഷെ അപ്പോഴും കഴപ്പ് തീർക്കാനുള്ള ഒരു കാര്യമായി ഞങ്ങൾക്ക് അത് തോന്നിയിട്ടില്ല, ഇച്ഛായൻ ഒരിക്കൽപോലും അങ്ങനെ നോക്കിയിരുന്നില്ല എന്ന് വേണം പറയാൻ,...
ഒരിക്കൽ അങ്ങേരെന്നെ വിളിച്ചു.
കൊച്ചിനേം കൊണ്ട് അങ്ങേരുടെ കൂടെ ചെല്ലാൻ,
കൊച്ചിനെ സ്വന്തം മോനായിട്ടു ഇച്ഛായൻ നോക്കിക്കോളാം എന്ന്.
എന്നെ താലി കെട്ടി കേട്ട്യോളായിട്ട് കൊണ്ട് പോണമെന്നു വാശി പിടിച്ചു.
ഒറ്റയ്ക്ക് തളർന്നു പോവുന്നു എന്ന് പറഞ്ഞു എന്റെ മുന്നിലിരുന്നു കരഞ്ഞു.
അന്ന് എനിക്ക് ഉള്ളതെല്ലാം ഇച്ഛായന് ഞാൻ കൊടുത്തു.
ഇന്ന് എന്റെ മനസ്സിനും ശരീരത്തിനും ഒരാളെ ഉള്ളു അത് ഇച്ഛായനാ….അങ്ങേരെ ഞാൻ ചതിച്ചിട്ടില്ല ചതിക്കത്തും ഇല്ല.
അങ്ങേര് എന്റെ കൂടെ ഉള്ള ധൈര്യത്തിലാ ഞാൻ ഇപ്പോൾ ജീവിക്കുന്നെ….
ഇന്നലെയും ചോദിച്ചു കൊച്ചിനേം കൂട്ടി വന്നൂടെ എന്ന്."
"പിന്നെന്തിനാ ചേച്ചി, ഇങ്ങനെ ഇവിടെ നരകിക്കുന്നേ,...ചേച്ചിക്ക് പൊയ്ക്കൂടേ…"
"കഴിയില്ലെടി കൊച്ചെ...നാട്ടാരുടെ മുന്നിൽ ഞാൻ ഇപ്പോഴും ആഹ് വൃത്തികെട്ടവന്റെ ഭാര്യയാ…
കേട്ട്യോനെ വിട്ടു വേറെ ഒരാളുടെ കൂടെ പോയ പെണ്ണിന്റെ മോനായിട്ടു എന്റെ കൊച്ചു വളർന്നൂടാ…
നമ്മുടെ നാട്ടാർക് എന്നെക്കുറിച്ചു പറയാൻ കഥ ഉണ്ടായിക്കൂടാ….
പിന്നെ അങ്ങേരുടെ അമ്മ അമ്മായിയമ്മ ആയിട്ടല്ല സ്വന്തം അമ്മ ആയിട്ടാ എനിക്ക് തോന്നിയെ…..
വീണപ്പോഴെല്ലാം എന്നെ എഴുന്നേല്പിക്കാൻ ഉണ്ടായത് അവരാ...ഈ നെലേൽ അവരെ വിട്ടേച്ചു പോവുന്നത് ദൈവത്തിന് നിരക്കാത്തതാ….
അയാളിനി എന്നെ തൊടുകേല എന്റെ മേൽ ഒരാവകാശോം ഇല്ല, പക്ഷെ നോക്കുവേലെങ്കിലും കൊച്ചിന്റെ തന്ത ആയി പോയില്ലേ...അതുകൊണ്ടാ, വന്നാൽ ഇപ്പോൾ വരാന്ത വരെയേ എത്തൂ അത് ഞാൻ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്...ഏതാണ്ടൊക്കെ
💬 Comments
View all comments