Chapter Title : അറവുകാരൻ [Achillies]
മനസ്സിലായിട്ടുമുണ്ട്, പക്ഷെ മിണ്ടാൻ പറ്റത്തില്ലല്ലോ...അതോണ്ട് കുടിച്ചു എന്നേലും വരുവാണേൽ അവിടെക്കിടന്നു വഴി പോണോരെ തെറിയും പറഞ്ഞു കിടക്കും.
ആഹ് ജീവിതം ഞാൻ എന്നെ അവസാനിപ്പിച്ചതാ സുജേ…."
"എങ്കിലും എത്ര കാലം ഇങ്ങനെ പോവും ചേച്ചി…"
"അറിയില്ല…..വിധിയുണ്ടെൽ എല്ലാം നടക്കും പെണ്ണെ….
അതൊക്കെ വിട് ഇന്നലെ എന്ത് ചെയ്തു പിള്ള കടം തന്നോ…
കുട്ടൂനു കൊടുത്തുവിട്ട കാശ് നീ മേടിച്ചില്ലെന്നു പറഞ്ഞു."
"അത്….അത്….ചേച്ചി….ഇന്നലെ ശിവൻ കൊണ്ട് വന്നു അരിയും കുറച്ചു ഇറച്ചിയും കൊണ്ട് തന്നു…."
"ഏഹ്….ശിവനോ….പോ പെണ്ണെ.."
പറഞ്ഞത് വിശ്വസിക്കാനാവാതെ ശ്രീജ ഞെട്ടി.
"അതെ ചേച്ചി ഞാൻ കണ്ടതാ വാതിൽപ്പുറത്തു സാധനങ്ങൾ വച്ചിട്ട് താഴേക്ക് പോവുന്ന ശിവനെ…"
"എന്നാലും അവൻ എന്നാത്തിനാ കൊച്ചെ നിനക്ക് സാധനങ്ങൾ കൊണ്ട് തരുന്നെ…
ഞാൻ അറിയാത്ത വല്ല പ്രേമോം ഉണ്ടോടി പെണ്ണെ…"
സുജയെ കളിയാക്കികൊണ്ട് ശ്രീജ ചുണ്ടുകോട്ടി.
"ദേ ചേച്ചി ഒറ്റ കുത്തു വച്ച് തരും…"
കളിയാക്കൽ പിടിക്കാതെ സുജ മുഖം ചുവപിച്ചു.
"ഹ ഞാൻ ചുമ്മാ പറഞ്ഞതല്ലേ പെണ്ണെ...എന്നാലും ഇതുവരെ നേരാം വണ്ണം ഒരു പെണ്ണിന്റെ മുഖത്ത് അവൻ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല….
എന്തിന് അവന്റെ ഒച്ചപോലും പൊങ്ങി ഞാൻ കേട്ടിട്ടില്ല…
അവൻ എന്തിനാണാവോ നിനക്കിപ്പോൾ ഈ സഹായം ചെയ്യുന്നേ…"
"കവലേൽ വച്ച് ആഹ് പിള്ളയുടെ കൂർത്ത നോട്ടം താങ്ങാൻ പറ്റാതെ ഒന്നും വാങ്ങാതെ തിരികെ നടക്കുമ്പോൾ ശിവൻ കവലയിൽ ഉണ്ടായിരുന്നു. ഇനി അത് കണ്ടിട്ടാവുമോ….
അല്ലേൽ എല്ലാരേം പോലെ എന്റെ ഈ അവസ്ഥ മുതലെടുക്കാൻ ആയിരിക്കുവോ…"
അവസാനം ആയപ്പോൾ സുജയുടെ ശബ്ദം ഇടറിയിരുന്നു.
"ഹ….നീ പേടിക്കാതിരി കൊച്ചെ ഒന്നുല്ലേലും ഞാൻ
💬 Comments
View all comments