Chapter Title : അറവുകാരൻ [Achillies]
ഇല്ലേ….നിനക്കും കൊച്ചിനും ഒന്നും വരത്തില്ല വരാൻ ഞാൻ സമ്മതിക്കുകേല.."
ശ്രീജ അവളെ ചേർത്ത് പിടിച്ചു ഒന്ന് ധൈര്യപ്പെടുത്തി.
"ഞാൻ ചെല്ലട്ടെ ഉച്ചക്കത്തേക്ക് വല്ലതും ഉണ്ടാക്കണം...നിനക്കും കൊച്ചിനുമുള്ളത് ഞാൻ കൊണ്ടുവന്നേക്കാം…."
"വേണ്ടേച്ചി….ഇന്നലത്തേത് ബാക്കി ഉണ്ട്…"
"എന്റെ കൊച്ചെന്ത്യെടി…"
"രാവിലെ അങ്ങോട്ട് പോന്നിട്ടുണ്ട്…"
"ആഹ് എന്നാൽ തിരിച്ചു പോരാൻ നേരം കാശ് ഞാൻ അവളുടെ കൈയേൽ കൊടുത്തുവിട്ടേക്കാം, മാസം ഇനീം ബാക്കി കിടക്കുവല്ലേ…."
അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ശ്രീജ കലിങ്കിറങ്ങി.
"ചേച്ചി ഒന്നും മനസ്സിൽ വച്ചേക്കല്ലേ….എന്നോട് ക്ഷമിച്ചെക്കണേ…"
സുജ മനസമാധാനത്തിനായി ഒന്നൂടെ ശ്രീജയുടെ മുന്നിൽ മാപ്പ് പറഞ്ഞു.
"ദേ കൊച്ചെ...എൻ്റെന്ന് ഇനീം തല്ലു വാങ്ങാതെ പോവാൻ നോക്ക്."
ചിരിയോടെ നടന്നു നീങ്ങുന്ന ശ്രീജയെ നോക്കി ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി സുജ തിരികെ വീട്ടിലേക്ക് നടന്നു.
പിന്നാമ്പുറത്തെത്തുമ്പോഴാണ്, മുൻവശത് സുജ കാൽപെരുമാറ്റം ശ്രെദ്ധിച്ചത്.
ഉടനെ വീടിന്റെ വശത്തുകൂടി മുന്നിലേക്ക് സുജ നടന്നു.
മുന്നിലെത്തിയ സുജ നിന്നത് പടിക്കൽ സഞ്ചി വച്ച് നിവർന്ന ശിവന്റെ മുന്നിലായിരുന്നു.
ഒരു നിമിഷം സുജയും ശിവനും ഞെട്ടി നിന്നു, കണ്ണുകൾ തമ്മിൽ ഇടഞ്ഞ കുറച്ചു നിമിഷം ഒന്നും പറയാൻ സുജയ്ക്കുണ്ടായിരുന്നില്ല, ശിവനും, രണ്ടു പേരും അൽപനേരം കണ്ണുകളിൽ ആണ്ടു നിന്നു.
മുണ്ടിന്റെ തുമ്പിൽ തെരു പിടിപ്പിച്ചു നിന്ന സുജയെ കൂടുതൽ വിറപ്പിക്കാതെ ഒരക്ഷരം പോലും മിണ്ടാതെ ശിവൻ പടിയിറങ്ങി പോയി.
അവന്റെ പിന്നിൽ നിന്നും കണ്ണ് വിടാതെ അവൾ വാതിൽ പടിയോട് ചാഞ്ഞു നിന്നു.
**************************
"മതിയോടാ ശിവാ….???"
പറഞ്ഞ സാധനങ്ങൾ എല്ലാം അവൻ കൊണ്ടുവന്ന സഞ്ചിയിലേക്ക് വച്ചുകൊണ്ട് കടയിലെ പിള്ളച്ചേട്ടൻ ചോദിച്ചപ്പോൾ, മതി എന്ന
💬 Comments
View all comments