0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

രീതിയിൽ ശിവൻ തലയാട്ടി.
സഞ്ചിയുമായി കടയിൽ നിന്നും ഇറങ്ങി നടന്നു പോവുന്ന ശിവനെ കണ്ടുകൊണ്ട് അപ്പുറം അത്രയും നേരം മാറി നിന്നിരുന്ന അരവിന്ദൻ വായിലെ മുറുക്ക് നീട്ടിതുപ്പിക്കൊണ്ട് പിള്ളയുടെ കടയിലേക്ക് കയറിച്ചെന്നു.

"ആർക്കാ പിള്ളച്ചേട്ട ആഹ് പൊട്ടൻ ശിവൻ സാധനോം വാങ്ങിക്കൊണ്ടു പോയെ…"

"എന്തുവാടാ...അവൻ പൊട്ടനൊന്നുമല്ല ആവശ്യമില്ലാതെ സംസാരിക്കാറില്ല എന്നെ ഉള്ളൂ."

"ഓഹ്…"

അത് പിടിക്കാത്ത രീതിയിൽ അരവിന്ദൻ ഒന്ന് നീട്ടി.

"ചേട്ടൻ ഞാൻ ചോയിച്ചത് പറ...അതാർക്ക് വേണ്ടി വാങ്ങികൊണ്ടു പോയതാ….ഇന്നലേം രാത്രി
കണ്ടല്ലോ…."

"ആഹ് അവനു വെച്ചുണ്ടാക്കി തിന്നാൻ ആയിരിക്കും,....നിനക്കിപ്പോൾ അറിഞ്ഞിട്ടെന്താ കാര്യം."

"എന്റെ പിള്ളച്ചേട്ട ഇതവനൊന്നുമല്ല…..
അവൻ ഇന്നും മൂന്ന് നേരോം ആഹ് വറീതേട്ടന്റെ കടേന്ന തിന്നത്….പിന്നവനെന്തിനാ ഈ അരീം സമാനോം ഒക്കെ….ഇതിലെന്തോ ഉണ്ട്...ഈ വരുത്തൻ ഇനി ഇവിടെ വല്ല കുറ്റിയെം ഒപ്പിച്ചോ എന്തോ….എന്തായാലും ഞാൻ ഒന്ന് പോയി വരാം."

"ഇവനിതെന്നാത്തിന്റെ കേടാ…"

ശിവന്റെ പുറകെ മറപറ്റി നീങ്ങാൻ തുടങ്ങുന്ന അരവിന്ദനെ നോക്കി പിള്ള പിറുപിറുത്തു.
സുജയുടെ വീടിനു മുന്നിലെ പടിക്കെട്ടിനു മുൻപിൽ വന്നിട്ട് അവൻ സഞ്ചിയുമായി കയറിപോവുന്നതും അല്പം കഴിഞ്ഞു വെറും കയ്യോടെ തിരികെ വരുന്നതും ചെരിവില് മരത്തിന്റെ മറയിൽ നിന്ന് അവൻ കണ്ടു.
അവിടുന്നിറങ്ങി നടന്നു പോവുന്ന ശിവനെയും മുകളിലെ സുജയുടെ വീടും നോക്കി, മുറുമുറുത്തുകൊണ്ട് അരവിന്ദൻ തിരികെ നടന്നു.
ശിവന്റെ സുജയുടെ വീട്ടിൽ നിന്നുള്ള വരവ് അവന്റെ ഉള്ളിൽ പക നിറച്ചു കരുവാക്കുന്നിലെ ഒട്ടുമിക്ക ആണുങ്ങളെയും പോലെ സുജയുടെ വശ്യസൗന്ദര്യത്തിന്റെ ആരാധകൻ ആയിരുന്നു അരവിന്ദനും, ഇന്നല്ലെങ്കിൽ ഒരിക്കൽ ഏതെങ്കിലും വിധത്തിൽ ഭർത്താവില്ലാത്ത ജീവിക്കുന്ന സുജയെ കയ്യിൽ ഒതുക്കാൻ കഴിയുമെന്ന് കരുതി

💬 Comments

View all comments