0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

"ഒന്നും പറയേണ്ട ജോസേ, രണ്ടീസമായിട്ട് ഓന് ഒടുക്കത്തെ പനി അതോടെ എന്റെ കാര്യം കഷ്ടത്തിലായി എന്ന് പറഞ്ഞാൽ മതീലോ….ഇനി മാറിയിട്ട് വരട്ട്."

തിരക്കിനിടയിൽ വീരാൻ മറുപടികൊടുത്തുകൊണ്ട് വീണ്ടും ഇറച്ചി നുറുക്കാൻ തുടങ്ങി.
വീരാന്റെ മറുപടികേട്ട സുജയുടെ ഉള്ളിലും എന്തോ ഒരു നോവ് പടർന്നു, ശിവന് വേറെ ആരും ഇല്ലെന്നു കുന്നിലെ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. പുഴക്കരയിൽ ഒരു കുടിൽ കെട്ടിയാണ് താമസം,....ഒരാവശ്യത്തിന് പോലും ആരും ഉണ്ടാവില്ല എന്നറിഞ്ഞപ്പോൾ സുജയ്ക്ക് വല്ലാതെ ആയി.

"ഡി പെണ്ണെ എന്തോ നോക്കി നിക്കുവാ, ഇങ്ട് നടന്നെ…."

ആലോചനയിൽ മുഴുകി വഴിയിൽ തന്നെ നിന്ന സുജ ശ്രീജയുടെ വാക്കുകൾ കേട്ടാണ് പെട്ടെന്ന് നടന്നു തുടങ്ങിയത്.
അന്ന് മുഴുവൻ അവളുടെ ചിന്തകൾ ശിവനെ ചുറ്റിപറ്റി ആയിരുന്നു….പനി പിടിച്ചു കിടക്കുന്ന ശിവനെക്കുറിച്ചു ആലോചിക്കുമ്പോൾ എല്ലാം അവളുടെ മനസ്സ് വിങ്ങുന്നത് എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല…
ഏറ്റവും അത്യാവശ്യഘട്ടത്തിൽ ജീവൻ രക്ഷിച്ച ആളോട് തോന്നുന്ന ഒരു സഹാനുഭൂതിയായി കണ്ട് അവൾ സ്വയം ആശ്വസിക്കാൻ ശ്രെമിച്ചു.
********************

"ശ്രീജേച്ചി ഞാൻ കുറച്ചു ചുള്ളി നോക്കാൻ പോവുവാ...മോള് മുൻപിൽ കുട്ടുവിന്റെ കൂടെ കളിക്കുന്നുണ്ട്...ഒന്ന് നോക്കിയെക്കണേ…."

"ഡി പെണ്ണെ ഞാനൂടി വരണോ…."

തന്നോട് പോവുന്ന കാര്യം പറയാൻ വന്ന സുജയോട് ശ്രീജ ചോദിച്ചു.

"വേണ്ടേച്ചി...ഞാൻ പോയിട്ട് വേഗം ഇങ്ങു പോരാം…."

ഞായറാഴ്ച്ച രാവിലെ വീട്ടിലെ പണിയൊതുക്കി അവൾ വീട്ടിൽ നിന്നുമിറങ്ങി.
ഓരോ അടി നടക്കുമ്പോഴും അവളുടെ മനസ്സ് ഇരുത്രാസുള്ള തുലാസിൽ തൂങ്ങിക്കൊണ്ടിരുന്നു.
പുഴക്കരികിലേക്കും കാട്ടിലേക്കും പോവാനുള്ള വഴിക്കു നടുവിൽ സുജ നിന്നു.
വീട്ടിൽ നിൽക്കുമ്പോൾ മനസ്സിൽ തീരുമാനിച്ചിരുന്നു, പക്ഷെ വഴിയിൽ നിൽക്കുമ്പോൾ അവൾ

💬 Comments

View all comments