Chapter Title : അറവുകാരൻ [Achillies]
വീണ്ടും ചിന്താകുഴപ്പത്തിലായി,
"ഇല്ല ഒന്ന് പോയി നോക്കണം ആരുമില്ലാത്ത ആളല്ലേ...പോയില്ലെങ്കിൽ അത് നന്ദികേടാണ്…."
മനസ്സിൽ ഒരു തീരുമാനം തെളിഞ്ഞതോടെ അവൾ വേഗത്തിൽ പുഴക്കരയിലേക്ക് നടന്നു.
തെളിഞ്ഞൊഴുകുന്ന കുന്നിപ്പുഴകടവിൽ മരങ്ങൾ തുടങ്ങുന്ന ഭാഗത്ത് അവൾ കുടിൽ കണ്ടു, മരത്തിന്റെ പാളികൊണ്ടു കെട്ടി ഉണ്ടാക്കിയെടുത്ത ഒരു കുഞ്ഞു കുടിൽ മേലെ ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട് ഒന്ന് ചുറ്റും നോക്കി കൊണ്ടവൾ അങ്ങോട്ട് നടന്നു,
പക്ഷെ അവളറിയാതെ അരവിന്ദന്റെ കണ്ണുകൾ അവൾ വീട് വിടും മുൻപേ പിറകിൽ ഉണ്ടായിരുന്നു.
അഞ്ചു വര്ഷം മുൻപാണ് ശിവൻ കരുവാക്കുന്നിൽ എത്തിയത്, അധികം ആരോടും സംസാരിക്കാറില്ല, എല്ലാത്തിനും മിക്കപ്പോഴും ഒരു കുഞ്ഞു പുഞ്ചിരി തന്നു നീങ്ങും, കണ്ടാൽ മുപ്പതിന് താഴെയെ പ്രായം തോന്നു, എന്ത് ജോലിയും ചെയ്യും കൂപ്പിൽ പണിയെടുക്കാൻ പോവും വിറകുവെട്ടും, ശനിയും ഞായറും എല്ലാം വീരാന്റെ കടയിൽ ഇറച്ചിവെട്ടും ഒക്കെ ആയി അധ്വാനിയാണ് ശിവൻ അതുകൊണ്ടു തന്നെ ഉറച്ച കല്ല് പോലുള്ള ശരീരത്തിൽ പേശികൾ തിങ്ങി തിളങ്ങിയിരുന്നു, കരുവാക്കുന്നിലെ പെണ്ണുങ്ങളുടെയെല്ലാം സ്വപ്നങ്ങളിലെ രഹസ്യ കാമുകൻ കൂടി ആയിരുന്നു ശിവൻ,
അവൻ പക്ഷെ എല്ലാവരോടും ഒരു അകലം പാലിച്ചു ജീവിച്ചു പോന്നു….
ഒറ്റയ്ക്ക് ഈ കുടിൽ പുഴയോരത്തു കെട്ടിയതും എല്ലാവരിൽ നിന്നും ഒരു അകലം അവൻ ആഗ്രഹിച്ചിരുന്നതുകൊണ്ടുമാണ്.
കുടിലിനടുത്തേക്ക് നടക്കുമ്പോൾ സുജയുടെ മനസ്സിലെ ധൈര്യവും അതായിരുന്നു, ആരും ശിവനെക്കുറിച്ചു ഒരു പരാതിയും പറഞ്ഞിട്ടില്ല ഒരു പെണ്ണുപോലും അവന്റെ നോട്ടത്തേയോ സംസാരത്തെയോ കുറിച്ച് കുറ്റം പറഞ്ഞിട്ടില്ല, പലപ്പോഴും നാട്ടിലെ ഞരമ്പ് രോഗികളുടെ ഇടയിൽ നിന്നും നേരിട്ടല്ലെങ്കിൽക്കൂടി അവൻ പലരെയും രക്ഷിച്ചതും പെണ്ണുങ്ങൾ ഫാക്ടറിയിൽ കൂടുമ്പോൾ പറയാറുണ്ട്,
💬 Comments
View all comments