0%

Chapter Title : അറവുകാരൻ [Achillies]

Author : Achillies Read All Parts 5K

വന്നു ജീപ്പിന്റെ മുന്നിലെ സീറ്റിൽ ഒന്ന് കൂടെ തിക്കി ഞെരുക്കി അരവിന്ദൻ കയറി പറ്റി.

"നീ ആയിരുന്നോ…"

ജീപ്പ് മുന്നോട്ടെടുത്തുകൊണ്ട് മുത്തു ചിരിച്ചു.

"ആഹ് ഇന്ന് ടൗണിൽ ആയിരുന്നു പണി. ഇന്നത്തോടെ കഴിഞ്ഞു...കൃത്യ സമയത്തു കണ്ടതുകൊണ്ട് രക്ഷപെട്ടു ഇല്ലേൽ പെട്ട് പോയേനെ…"

ജീപ്പിൽ കയറിയ പാടെ അരവിന്ദൻ തന്റെ പരിപാടി തുടങ്ങി.

നാവിന്റെ തുള്ളലിൽ പല കഥകളും കയറിയിറങ്ങി പോയി.ഒടുക്കം സുജയുടെ കഥയും ജീപ്പിൽ നിറഞ്ഞു കണ്ടതും കാണാത്തതും അടക്കം പൊടിപ്പും തൊങ്ങലും വച്ച്, അരവിന്ദൻ കൊട്ടിഘോഷിക്കുമ്പോൾ, പിറകിൽ ഒരു കുഞ്ഞു ഹൃദയം ഉരുകിയൊലിച്ചു,
കണ്ണുകളിൽ ഉരുണ്ടുകൂടിയ കണ്ണീര് അടക്കി പിടിച്ചുകൊണ്ട് സ്വന്തം അമ്മയെക്കുറിച്ചു അവൻ പറയുന്ന വൃത്തികെട്ട കഥകൾ കേട്ടു തലകുനിച്ചു ഇരിക്കാനെ അവൾക്ക് കഴിഞ്ഞുള്ളു.
കരുവാക്കുന്നിലേക്കുള്ള ആഹ് യാത്ര അവളെ അത്രയധികം ഉലച്ചു കളഞ്ഞിരുന്നു.

ജീപ്പിറങ്ങി നടക്കുമ്പോഴും കുനിഞ്ഞുപോയ തല ഉയർത്താൻ അവൾക്ക് കഴിഞ്ഞില്ല കുട്ടുവിന്റെ കയ്യിൽ മുറുകെ പിടിച്ചു നടക്കുമ്പോഴും അവൾ കരയുന്നുണ്ടായിരുന്നു.
അമ്മയെക്കുറിച്ചു കേട്ട കഥകൾ വിശ്വസിക്കാൻ അവൾക്ക് തോന്നിയില്ല തന്റെ അമ്മ അവൾക്ക് അത്രയും വലുതായിരുന്നു.
കുഞ്ഞു കാലുകൾ നിന്നത് മുന്നിൽ വേറെ രണ്ടു കാലുകൾ കണ്ടപ്പോഴാണ്,
മുന്നിൽ കണ്ട കാലുകളുടെ ഉടമയെ തിരിച്ചറിയാൻ കണ്ണുയർത്തിയ അവൾ കണ്ടത് കയ്യിൽ തേൻമിട്ടായിയും നീട്ടി ചിരിയോടെ നിക്കുന്ന ശിവനെ ആയിരുന്നു.
പുഞ്ചിരിക്കുന്ന അവന്റെ മുഖം കണ്ട അനുവിന്റെ കണ്ണിൽ പകയും വെറുപ്പുമാണ് കത്തിയത്.

"എനിക്ക് ഇഷ്ടമല്ല നിങ്ങളെ….
ചീത്തയാ നിങ്ങള്…..

…... എന്റെ പാവം അമ്മ…
എനിക്കെന്റെ അമ്മ മാത്രേ ഉള്ളൂ...എന്റെ അമ്മയെക്കൂടി നിങ്ങള് ചീത്തയാക്കാരുത്…."

അവർക്ക് നേരെ നീട്ടിയ മിട്ടായി

💬 Comments

View all comments